തൃശൂർ: രൂക്ഷമായ കുടിവെള്ളക്ഷാമം, ചൂട് പാരമ്യത്തിൽ, പകർച്ചവ്യാധികളുടെ വ്യാപനം. ജില്ലയിൽ ജീവിതം ദുസ്സഹമാവുകയാണ്. ലഭിക്കുന്ന കുടിവെള്ളം സുരക്ഷിതമല്ല. പൂർണമായി ശുചീകരിച്ച് വെള്ളം നൽകാനാകാത്ത സാഹചര്യം. ഇടക്കിടെ കിട്ടുന്നതിനാൽ വെള്ളം ശേഖരിച്ചുവെക്കേണ്ട ഗതികേട്. ശേഖരിച്ചുവെക്കുന്ന വെള്ളത്തിലൂടെ പകർച്ചവ്യാധികളുെട വ്യാപനം. വേനൽമഴ കൂടി മാറിനിന്നതോടെ ജില്ലയിൽ പ്രതിദിനം കൂടുന്ന ചൂട് കാര്യങ്ങൾ കൈവിടുന്ന അവസ്ഥയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഇതോടൊപ്പം ബാഷ്പീകരണവും കൂടുകയാണ്. പീച്ചിയും ഭാരതപ്പുഴയും അവസാനതുള്ളിയോട് അടുത്തു. ചാലക്കുടി, കരുവന്നൂർ, കുറുമാലി പുഴകളും കനോലി കനാലുമാണ് ജില്ലയുടെ ദാഹം തീർക്കാൻ ആശ്രയം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അധികൃതർ ഉണർന്നുപ്രവർത്തിച്ചിട്ടില്ല. ഒാരോ വാർഡുകളിലും രണ്ടുവീതം വാട്ടർ കിയോസ്ക്കുകൾ സ്ഥാപിക്കുമെന്ന ഡിസംബറിലെ തീരുമാനം എങ്ങുമെത്തിയില്ല. ഭൂഗർഭ ജലചൂഷണത്തിനെതിരെ ക്രിയാത്മക നടപടികളില്ല. സ്വകാര്യ കുടിവെള്ള കമ്പനികളുടെ ജലചൂഷണം തുടരുകയാണ്. ആരോഗ്യസംരക്ഷണത്തിന് ജാഗ്രതാ നിർദേശമല്ലാതെ പരിശോധനകളില്ല. പൂരവുമായി ബന്ധപ്പെട്ട് നഗരത്തിലുണ്ടായ ഹോട്ടൽ പരിശോധനയല്ലാതെ ഒന്നുമുണ്ടായില്ല. കൂൺ കണക്കിന് മുളച്ചുപൊന്തുന്ന ശീതളപാനീയ കടകളിൽ പരിശോധനതന്നെ ഉണ്ടായിട്ടില്ല. ഉപയോഗിക്കുന്ന െഎസ്, വെള്ളം എന്നിവയുടെ സുരക്ഷാ പരിശോധന എങ്ങുമെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.