തൃശൂർ: ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. ഇവയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി 2014ൽ ‘മാധ്യമം’ പ്രസിദ്ധീകരിച്ച വിവിധ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ചേർപ്പ് ഉപജില്ലയുടെ കീഴിലുള്ള ജി.ടി.എസ് എച്ചിപ്പാറ സ്കൂൾ, ചാഴൂർ സ്കൂൾ, വടക്കാഞ്ചേരി ബോയ്സ് എൽ.പി സ്കൂൾ, വലപ്പാട് ഉപജില്ലയുടെ കീഴിൽ വരുന്ന ചേറ്റുവ ജി.എം എൽ.പി സ്കൂൾ എന്നിവയുടെ നിലവാരം മെച്ചപ്പെടുത്താനാണ് നടപടിയായത്. ഇതിൽ ജി.ടി.എസ് എച്ചിപ്പാറ സ്കൂൾ യു.പി സ്കൂളാക്കി ഉയർത്തി നേരേത്ത ഉത്തരവിറക്കിയിരുന്നു. ഇവിടെ അഞ്ച് മുതൽ പത്തുവരെയുള്ള ക്ലാസുകൾ പ്രവർത്തനം തുടങ്ങി. ചാഴൂർ സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നത് സംബന്ധിച്ച് ഹയർ സെക്കൻഡറി ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വടക്കാഞ്ചേരി ബോയ്സ് എൽ.പി സ്കൂളിെൻറ പ്രവർത്തനം മെച്ചപ്പെടുത്താൻ എസ്.എസ്.എ പദ്ധതി പ്രകാരവും സർക്കാർ തലത്തിലും നടപടി ആരംഭിച്ചു. ചേറ്റുവ ജി.എം.എൽ.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്തിൽ വ്യക്തമാക്കുന്നു. എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിൽ ജില്ലയുടെ മോശം പ്രകടനത്തെ തുടർന്നാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം താഴുന്നത് ചൂണ്ടിക്കാട്ടി ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചത്. തുടർന്ന് ജില്ല പഞ്ചായത്ത് ‘ഡി പ്ലസ് ലെസ്’ ജില്ല പദ്ധതി വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് 2015-2016ലെ ഫലത്തിൽ ജില്ല മികച്ച നേട്ടമുണ്ടാക്കി. സർക്കാർ സ്കൂളുകളും നേട്ടം കൊയ്തിരുന്നു. വിവിധ പഞ്ചായത്തുകളും സ്കൂളുകളുടെ പഠന നിലവാരവും ഭൗതിക സാഹചര്യവും ഉയർത്താൻ നടപടി ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.