ബാലചിത്രരചന മത്സരം ഏഴിന്

പത്തനംതിട്ട: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിൻെറ 2019ലെ ദേശീയ ബാലചിത്രരചന മത്സരത്തിനു മുന്നോടിയാ യുള്ള ജില്ലതല ബാലചിത്രരചന മത്സരം ഡിസംബര്‍ ഏഴിന് നടക്കും. പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ റോഡില്‍ (ജില്ല സ്‌റ്റേഡിയത്തിനു സമീപം) പ്രവര്‍ത്തിക്കുന്ന കോഓപറേറ്റിവ് കോളജിലാണ് മത്സരം. രജിസ്ട്രേഷന്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. പ്രധാനാധ്യാപകൻെറ കത്ത് (കുട്ടിയുടെ പ്രായം തെളിയിക്കുന്നതിനുള്ള സ്‌കൂള്‍ രേഖ) കൊണ്ടുവരണം. ഭിന്നശേഷിക്കാര്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്. വരക്കാനുള്ള പേപ്പര്‍ നല്‍കും. പേസ്റ്റല്‍, ക്രയോണ്‍, വാട്ടര്‍ കളര്‍, എണ്ണച്ചായം എന്നിവ ഉപയോഗിക്കാം. ഫോണ്‍: 8547370322, 9645374919. കാൻറീന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു പത്തനംതിട്ട: റാന്നി പി.എം റോഡിലെ പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കാൻറീന്‍, തിരുവല്ല-കുമ്പഴ റോഡിലെ കോഴഞ്ചേരി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കാൻറീന്‍, പത്തനംതിട്ട ടി.ബി റോഡിലെ പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കാൻറീന്‍ എന്നിവ ജനുവരി ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്താന്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഡിസംബര്‍ ആറ് വൈകീട്ട് മൂന്നിനകം അസി. എക്‌സി. എൻജിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫിസ്, പത്തനംതിട്ട വിലാസത്തില്‍ ലഭിക്കണം. ക്വട്ടേഷനോടൊപ്പം അസി. എക്‌സി. എൻജിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫിസ്, പത്തനംതിട്ട എന്ന പേരില്‍ മാറാവുന്ന 1000 രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ് റെസീപ്റ്റ് നിരതദ്രവ്യമായി അടക്കം ചെയ്തിരിക്കണം. ഫോണ്‍: 04682325270 കര്‍ഷകര്‍ക്ക് പരിശീലനം പത്തനംതിട്ട: തിരുവല്ല മഞ്ഞാടിയില്‍ പുതിയതായി ആരംഭിച്ച ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ കര്‍ഷകര്‍ക്കായി സൗജന്യ പരിശീലനം നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനശേഷം സര്‍ട്ടിഫിക്കറ്റും ലഭിക്കും. പേര് രജിസ്റ്റര്‍ ചെയ്തവര്‍ അതത് ദിവസങ്ങളില്‍ രാവിലെ 10ന് മഞ്ഞാടിയിലെ പരിശീലനകേന്ദ്രത്തില്‍ എത്തണം. ഡിസംബര്‍ 13ന് പോത്തുകുട്ടി പരിപാലനം, 17, 18, 19 തീയതികളിൽ വളര്‍ത്തുനായ്ക്കളുടെ പരിപാലനം 20, 21 തീയതികളിൽ ആട് വളര്‍ത്തല്‍ പരിപാലനം എന്നിവയിലാണ് പരിശീലനം. ഫോണ്‍: 9188522711.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.