ബ​ല​ക്ഷ​യം കാ​ര​ണം പൊ​ളി​ച്ചു​നീ​ക്കാ​ൻ പ​ന്ത​ളം ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത പ​ഴ​യ ഷോ​പ്പി​ങ് കോം​പ്ല​ക്സ് കെ​ട്ടി​ടം

ബ​ല​ക്ഷ​യം; പ​ഴ​യ ഷോ​പ്പി​ങ് കോം​പ്ല​ക്സ് പൊ​ളി​ക്കും

പ​ന്ത​ളം: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പ​ന്ത​ളം ന​ഗ​ര​സ​ഭ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​ഴ​യ ഷോ​പ്പി​ങ് കോം​പ്ല​ക്സ് കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ തീ​രു​മാ​ന​മാ​യി.

സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു തെ​ക്ക് ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​മാ​ണ് പൊ​ളി​ക്കു​ക. സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ ക​ട​മു​റി​ക​ളും നേ​ര​ത്തെ ലൈ​ബ്ര​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മു​ക​ൾ​നി​ല​യു​മാ​ണ് പൊ​ളി​ക്കാ​ൻ‍ തീ​രു​മാ​നി​ച്ച​ത്.

വ​ശ​ത്തെ കോ​ൺ​ക്രീ​റ്റ് ഷെ​യ്ഡ് ഏ​തു​സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലു​മാ​ണ്. 1998ൽ ​നി​ർ​മി​ച്ച​താ​ണു കെ​ട്ടി​ടം. ക​മ്യൂ​ണി​റ്റി ഹാ​ൾ ബ​ല​ക്ഷ​യം കാ​ര​ണം നേ​ര​ത്തെ പൊ​ളി​ച്ചു. മു​ക​ൾ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ന​ഗ​ര​സ​ഭ ലൈ​ബ്ര​റി ബി.​എ​സ്.​എ​ൻ.​എ​ൽ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​ല​ക്ഷ​യം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ർ നാ​ലി​ലെ കൗ​ൺ​സി​ലി​ൽ തീ​രു​മാ​ന​വു​മെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി വ​ന്ന​തി​നു ശേ​ഷം ധ​ന, വി​ക​സ​ന​കാ​ര്യ സ്ഥി​ര​സ​മി​തി​യി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്തു. കെ​ട്ടി​ടം പൊ​ളി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കൗ​ൺ​സി​ലി​ലും ച​ർ​ച്ച ചെ​യ്താ​ണ് അ​ന്തി​മ തീ​രു​മാ​നം. ബ​ല​ക്ഷ​യം പ​രി​ശോ​ധി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ് അ​ധി​കാ​ര​മെ​ന്ന​തു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Old shopping complex demolision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.