ദേവീകൃഷ്ണ
റാന്നി: വിൽപനക്കായി കഞ്ചാവ് എത്തിച്ചുനൽകിയ കേസിൽ യുവ ഡോക്ടറെ റാന്നി പൊലീസ് പിടികൂടി. പത്തനംതിട്ട സന്തോഷ് ജങ്ഷനിൽ ശ്രീകൃഷ്ണമഠത്തിൽ ദേവീകൃഷ്ണനെയാണ് (26) അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 25നാണ് സംഭവം.
പത്തനംതിട്ട സ്വദേശികളായ താന്നിമൂട്ടിൽ മുഹമ്മദ് ആഷിഫ് ഷാജി (19) പടിഞ്ഞാറേ വീട്ടിൽ സഞ്ജുമനോജ്(24) എന്നിവരെയാണ് 125 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെ 2.075 കിലോഗ്രാം കഞ്ചാവുമായാണ് പിടിയിലായത്. കഞ്ചാവ് എത്തിച്ച് നൽകിയ നാലാം പ്രതി ദേവീകൃഷ്ണയെ കോട്ടയത്തുനിന്ന് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. റാന്നി ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എസ്. സിബി, എ.എസ്.ഐ ബിജു മാത്യു, സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.