ആറന്മുള പി.ഡബ്ല്യു.ഡി വിശ്രമകേന്ദ്രത്തിലെ പുതിയ കെട്ടിട സമുച്ചയം തുറന്നു

പി.ഡബ്ല്യു.ഡി വിശ്രമകേന്ദ്രങ്ങളില്‍നിന്ന് 15.40 കോടി വരുമാനം -മന്ത്രി ജി. സുധാകരന്‍ പത്തനംതിട്ട: സംസ്ഥാനത്ത് കഴിഞ്ഞ 42 മാസത്തിനകം 15.40 കോടി വരുമാനം പി.ഡബ്ല്യു.ഡി വിശ്രമകേന്ദ്രങ്ങളില്‍നിന്ന് ലഭിെച്ചന്ന് മന്ത്രി ജി. സുധാകരന്‍. ആറന്മുളയിലെ പി.ഡബ്ല്യു.ഡി വിശ്രമകേന്ദ്രത്തിലെ പുതിയ കെട്ടിടസമുച്ചയത്തിൻെറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിശ്രമകേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന വാടകയില്‍നിന്ന് സംസ്ഥാനത്തിൻെറ വരുമാനം ഉയര്‍ത്താന്‍ കഴിയും. ഇനിയുള്ള 18 മാസം മൂന്നുകോടിയിലേറെ വരുമാനം പി.ഡബ്ല്യു.ഡി വിശ്രമകേന്ദ്രങ്ങളില്‍നിന്ന് ലഭിക്കും. 1071 മുറികളും അഞ്ച് കോണ്‍ഫറന്‍സ് ഹാളുകളും ചേര്‍ത്ത് വാടകയായി 300 ശതമാനം വരുമാനമാണ് ലാഭമായി ലഭിച്ചത്. സ്വകാര്യ ഹോട്ടലുകളുടെ വാടകയെക്കാള്‍ വളരെ കുറഞ്ഞ തുകയാണ് വിശ്രമകേന്ദ്രങ്ങളിലെ വാടകനിരക്ക്. സ്ത്രീ സൗഹൃദ മുറികള്‍ വിശ്രമകേന്ദ്രത്തിനായി പണിയും. ആറന്മുള വള്ളസദ്യക്കും ഉത്രട്ടാതി വള്ളംകളിക്കുമായെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിശ്രമകേന്ദ്രം ഏറെ ഗുണപ്രദമാകും. വിശ്രമകേന്ദ്രങ്ങളില്‍ താമസിക്കുന്നതിനായി എത്തുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനായി മുറികള്‍ ബുക്ക് ചെയ്യണം. സുരക്ഷിതത്വവും എല്ലാ സൗകര്യവും ഈവിശ്രമ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. സര്‍ക്കാര്‍ െഗസ്റ്റ് ഹൗസുകളുടെ അതേനിയമങ്ങള്‍ വിശ്രമകേന്ദ്രത്തിലും നടപ്പാക്കണം. സെക്യൂരിറ്റിക്ക് യൂനിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ വിശ്രമകേന്ദ്രങ്ങളുടെയും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രസിദ്ധീകരണം ഒരു മാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖ അനില്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐഷ പുരുഷോത്തമന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രസാദ് വേരുങ്കല്‍, കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡൻറ് വിക്ടര്‍ ടി. തോമസ്, കെട്ടിട വിഭാഗം ചീഫ് എൻജിനീയര്‍ ഹൈഗീന്‍ ആല്‍ബര്‍ട്ട്, കെട്ടിട വിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിങ് എൻജിനീയര്‍ ആര്‍. സാബു, കെട്ടിടവിഭാഗം എക്സി. എൻജിനീയര്‍ വി.വി. അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.