പത്തനംതിട്ട: മഹാത്മഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ല ഭരണകൂടത്തിൻെറയും വിദ്യാഭ്യാസ വകുപ ്പിൻെറയും ആയുര്‍വേദ വിഭാഗത്തിൻെറയും സഹകരണത്തോടെ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുമായി നടത്തിയ ക്വിസ്, ചിത്രരചന(പെന്‍സില്‍) മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കലക്ടറുടെ ചേംബറില്‍ കലക്ടര്‍ പി.ബി. നൂഹ് കുട്ടികള്‍ക്കും ഡോക്ടര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ തുമ്പമണ്‍ എം.ജി.എച്ച്.എസ്.എസിലെ വര്‍ഗീസ് ജയിംസ്, തെങ്ങമം ഗവ.എച്ച്.എസ്.എസിലെ എസ്. സൂര്യ, ചിത്രരചന (പെന്‍സില്‍) മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പ്രമാടം നേതാജി എച്ച്.എസ്.എസിലെ വി. ലക്ഷ്മിപ്രിയ, അങ്ങാടിക്കല്‍ എസ്.എന്‍.വി.വി.എച്ച്.എസിലെ എസ്. അശ്വിന്‍, തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കിടങ്ങൂര്‍ എസ്.വി.ജി.വി.എച്ച്.എസ്.എസിലെ എസ്. ഭാഗ്യലക്ഷ്മി, നെടുമ്പ്രം ജി.എച്ച്.എസിലെ അശ്വതി ബിജു, ചിത്രരചന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ തിരുമൂലപുരം ബാലികാമഠം എച്ച്.എസ്.എസിലെ റിജോയ്സ് എല്‍സ സാം, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ തുമ്പമണ്‍ ആയുര്‍വേദ ഡിസ്പെന്‍സറിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജി.എല്‍. മഞ്ജു എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തത്. സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി: രണ്ടാംഘട്ട നിർമാണോദ്ഘാടനം പത്തനംതിട്ട: ജില്ലയിലെ നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലേക്കുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാംഘട്ട നിർമാണോദ്ഘാടനം ചൊവ്വാഴ്ച നടക്കും. നിരണം പനച്ചിമൂട്ടില്‍ വൈകീട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. മാത്യു ടി.തോമസ് എം.എല്‍.എ അധ്യക്ഷതവഹിക്കും. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തും. നബാര്‍ഡ് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നിരണം പഞ്ചായത്തില്‍ പൂര്‍ണമായും കടപ്ര പഞ്ചായത്തില്‍ ഭാഗീകമായും സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണത്തിനായി വിതരണശൃഖല സ്ഥാപിക്കുന്നതിന് 20 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.