പത്തനംതിട്ട: സാമൂഹിക നീതി വകുപ്പ്, ജില്ല പ്രബേഷന്‍ ഓഫിസ്, ലീഗല്‍ സര്‍വിസസ് അതോറിറ്റി, ജനമൈത്രി പൊലീസ്, റാന്നി ബാര്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ പ്രബേഷന്‍-നേര്‍വഴി പദ്ധതിയെക്കുറിച്ച് റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. സബ് ജഡ്ജി ജി. ആര്‍. ബില്‍കുല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശശികല രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ആര്‍. പ്രദീപ്കുമാര്‍, ജില്ല പ്രബേഷന്‍ ഉപദേശക സമിതി അംഗം അഡ്വ. എസ്. കാര്‍ത്തിക, റാന്നി ബാര്‍ അസോസിയേഷന്‍ പ്രസിഡൻറ് അഡ്വ. പി. ലളിതാമണി, നേര്‍വഴി കോഓഡിനേറ്റര്‍ വി.കെ. രാജഗോപാല്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.എന്‍. പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല പ്രബേഷന്‍ ഓഫിസര്‍ എ.ഒ. അബീന്‍ ക്ലാസ് നയിച്ചു. ശബരി മേള ഇന്ന് മുതല്‍ പന്തളത്ത് പത്തനംതിട്ട: പന്തളം ശബരിമല ഇടത്താവളങ്ങളില്‍ വ്യവസായ വകുപ്പ് നേതൃത്വത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും പരമ്പരാഗത ഉൽപന്നങ്ങളുടെയും വിപണനമേള ഒരുക്കും. ജില്ല വ്യവസായ കേന്ദ്രത്തിൻെറ ആഭിമുഖ്യത്തില്‍ ഞായറാഴ്ച മുതല്‍ ജനുവരി 15വരെ ശബരിമല ഇടത്താവളമായ പന്തളം ശാസ്താ ക്ഷേത്രത്തിനു സമീപമാണ് ശബരി മേള എന്ന പേരില്‍ വ്യവസായ പ്രദര്‍ശനം ഒരുക്കുന്നത്. ഞായറാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിക്കുമെങ്കിലും ഡിസംബര്‍ മൂന്നിനാണ് ഉദ്ഘാടനം. മൂന്നിന് വൈകീട്ട് മൂന്നിന് പന്തളം ശാസ്താ ക്ഷേത്രത്തിനു സമീപം സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി ആദ്യവില്‍പന നിര്‍വഹിക്കും. കലക്ടര്‍ പി.ബി. നൂഹ് മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്രം, ചെങ്ങന്നൂര്‍, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ മേള നടക്കുന്നതെന്ന് ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.