മണക്കാലയിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷം

അടൂർ: മണക്കാല പോളിടെക്നിക് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവർത്തകർ ഏറ്റുമു ട്ടി. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ബിബിൻ അടൂർ ഉൾെപ്പടെ നേതാക്കൾക്ക് മർദനമേറ്റു. തെരഞ്ഞെടുപ്പിൻെറ ഭാഗമായി എ.ഐ.എസ്.എഫ് നേതാക്കൾ നോമിനേഷൻ നൽകിയതു മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. നോമിനേഷൻ നൽകിയതു മുതൽ എ.ഐ.എസ്.എഫ് നേതാക്കൾക്ക് ഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു. കലാശക്കൊട്ട് നടക്കുന്ന ഘട്ടത്തിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായെങ്കിലും എ.ഐ.എസ്.എഫ് നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന വെള്ളിയാഴ്ച എസ്.എഫ്.ഐ നേതൃത്വത്തിലുള്ള പാനൽ വിജയിച്ചു. തുടർന്ന് ആഹ്ലാദപ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ സി.പി.ഐ അടൂർ മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നിൽ എത്തിച്ചേർന്നു. ഈ സമയം ഓഫിസിന് മുന്നിൽ നിൽക്കുകയായിരുന്ന പോളിടെക്നിക്കിലെ എ.ഐ.എസ്.എഫ് യു.യു.സി സ്ഥാനാർഥിയും കോന്നി മണ്ഡലം സെക്രട്ടറിയുമായ ആദർശ്, സംസ്ഥാന വൈസ് പ്രസിഡൻറ് ബിബിൻ അടൂർ, ജില്ല സെക്രട്ടറി സ്റ്റീഫൻ, മണ്ഡലം സെക്രട്ടറി ദേവദത്ത്, മണ്ഡലം ജോയൻറ് സെക്രട്ടറി ആദർശ്, മണ്ഡലം കമ്മിറ്റി അംഗം ആശിശ് എന്നിവർക്കുനേരെ വെല്ലുവിളിച്ചു മുദ്രാവാക്യം മുഴക്കി. പ്രകടനം മുന്നോട്ട് നീങ്ങവെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അജ്മൽ സിറാജിൻെറ നേതൃത്വത്തിൽ പ്രവർത്തകർ എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ബിബിൻ അടൂർ ഉൾെപ്പടെയുള്ള നേതാക്കളെ മർദിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ല വ്യാപകമായി എ.ഐ.എസ്.എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. എ.ഐ.എസ്.എഫ് നേതാക്കൾ അടൂർ പൊലീസിൽ പരാതി നൽകി. റോഡിലെ കുഴികൾ: പൂക്കളമിട്ട് പ്രതിഷേധിക്കും തിരുവല്ല: റെയിൽവേ സ്റ്റേഷൻ റോഡിൻെറ ശോച്യാവസ്ഥയിലേക്ക് അധികാരികളുടെ ശ്രദ്ധ കൊണ്ടുവരാൻ നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിൻെറ നേതൃത്വത്തിൽ തിരുവല്ലയിലെ കുട്ടികൾ റോഡിലെ കുഴികൾക്കു ചുറ്റും ശനിയാഴ്ച രാവിലെ 10നു പൂക്കളമിട്ടു പ്രതിഷേധിക്കും. റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തിനടുത്തായിരിക്കും പൂക്കളമിടൽ നടക്കുന്നത്. പങ്കെടുക്കുന്ന കുട്ടികൾക്ക് കാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനം നൽകും. ബന്ധപ്പെടേണ്ട നമ്പർ: 9447472725.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.