സ്കൂളിലേക്കുള്ള റോഡ് ഇടിഞ്ഞു

പത്തനംതിട്ട: തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിേലക്കുള്ള റോഡ് ഇടിഞ്ഞു. രണ്ടുമാസം മാത്രം മുമ്പാണ് റോഡിൻെറ ടാറിങ് ജോലികൾ നടന്നത്. പഴയ ബസ്സ്റ്റാൻഡിൽനിന്ന് തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡാണ് ഇടിഞ്ഞ് വലിയകുഴി രൂപപ്പെട്ടത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളും വിദ്യാർഥികളും അധ്യാപകരുമടക്കമുള്ളവരും കടന്നുപോകുന്ന ഈ റോഡിന് നടുവിലായാണ് കുഴി രൂപപ്പെട്ടത്. റോഡിൽ കുഴിയുണ്ടായി രണ്ട് ദിവസമായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നാന്ന് പ്രദേശവാസികളുടെയും വ്യാപാരികളുടെയും പരാതി. പത്തനംതിട്ട നഗരഹൃദയത്തിലെ സുപ്രധാന റോഡാണിത്. നവീകരണത്തിലെ അപാകതയാണ് മാസങ്ങൾക്കകം റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡിന് അടിയിലെ മണ്ണ് ഒഴുകിപ്പോയിട്ടുള്ളതിനാൽ വാഹനങ്ങൾ പോകുമ്പോൾ അവശേഷിച്ച ഭാഗം ഇടിഞ്ഞ് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. അധികൃതർ അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി ചെയ്ത് പൂർവ സ്ഥിതിയിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.