സഹോദരിമാരും വിധവകളുമായ വയോധികരോട്​ ക്രൂരത; ഒത്താശയുമായി പൊലീസും

പത്തനംതിട്ട: സഹോദരിമാരും വിധവകളുമായ വയോധികെര ജീവിക്കാൻ അനുവദിക്കില്ലെന്ന് പരാതി. ബ്ലോക്ക് പഞ്ചായത്ത് അംഗമായ സി.പി.എം നേതാവിൻെറയും മറ്റും നേതൃത്വത്തിൽ ഇവരെ വീടുകയറി ആക്രമിച്ചു. മർദനമേറ്റ മക്കളോട് വാദിയെ പ്രതിയാക്കുന്ന സമീപനമാണ് പൊലീസിൻെറ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതിയിൽനിന്ന് ജാമ്യം ലഭിച്ച ഇവരെ വീട്ടിൽ കയറാൻ അനുവദിക്കുന്നില്ലെന്നും സഹോദരിമാർ വാർത്തസേമ്മളനത്തിൽ പറഞ്ഞു. സീതത്തോട് മൂന്നുകല്ല് തട്ടിക്കാട്ടിൽ പരേതനായ അമാവാസിയുടെ ഭാര്യ സൂര്യകല, മൂന്നുകല്ല് ഗുരുമന്ദിരത്തിന് സമീപം പുളിക്കകുമ്പഴ, പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ സുലക്ഷണ എന്നിവരാണ് പരാതിക്കാർ. ആഗസ്റ്റ് 19ന് വൈകീട്ട് ഏഴോടെ സൂര്യകലയുടെ മകൻ സുരേഷും അയൽവാസിയായ സി.പി.ഐ പ്രവർത്തകൻ സന്തോഷുമായി കാറിന് സൈഡ് കൊടുക്കുന്നതു സംബന്ധിച്ച് റോഡിൽ തർക്കം ഉണ്ടായി. പിന്നീട് വീടുകളിലെത്തിയ ശേഷം സന്തോഷും ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഇയാളുടെ മകനും ചേർന്ന് സൂര്യകലയുടെ വീട്ടിലെത്തി മക്കളായ സുരേഷിനെയും അനുജൻ അനീഷിനെയും ആക്രമിച്ചു. തൊട്ടുപിന്നാലെ റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം, സി.പി.എം സീതത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ നാൽപതോളം വരുന്ന സംഘം വീടുവളഞ്ഞ് ആക്രമണം അഴിച്ചുവിട്ടെന്നും സൂര്യകല പറഞ്ഞു. സുരേഷിനെയും അനീഷിനെയും അക്രമിച്ച സംഘം തടസ്സം പിടിക്കാനെത്തിയ സൂര്യകലയെയും കൈയേറ്റം ചെയ്തു. മുറ്റത്തുകിടന്ന കാർ തകർത്തു. കിടപ്പുമുറിയിലെ അലമാര തല്ലിപ്പൊട്ടിച്ചു. വളർത്തുനായെ വെട്ടിപ്പരിക്കേൽപിച്ചു. എന്നാൽ, ഇതിന് ശേഷം പിന്നാലെ എത്തിയ പൊലീസ് സുരേഷിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. അക്രമം ഭയന്ന് വീട്ടിൽനിന്ന് ഓടിപ്പോയ അനീഷിനെ തിരക്കി രാത്രി 12ഓടെ ഗുണ്ടാസംഘം തൊട്ടടുത്ത് താമസിക്കുന്ന സുലക്ഷണയുടെ വീട്ടിലുമെത്തി അതിക്രമം നടത്തി. സുലക്ഷണ ഒറ്റക്കാണ് താമസിക്കുന്നത്. അനീഷിനെയും സുരേഷിനെയും സംരക്ഷിച്ചാൽ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് സംഘം തിരികെ പോയത്. അനീഷിനെ പിറ്റേന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. തലക്ക് പരിക്കുണ്ടായിരുന്ന അനീഷിന് ചികിത്സ നൽകാൻപോലും പൊലീസ് തയാറായില്ല. പിറ്റേന്ന് ജാമ്യമില്ല വകുപ്പുകൾ ചുമത്തി ഇരുവരെയും റിമാൻഡ് ചെയ്തു. 14 ദിവസത്തിനു ശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചെങ്കിലും ഓണക്കാലത്തും മക്കളെ വീട്ടിൽ കയറ്റിെല്ലന്ന് സംഘം ഭീഷണിപ്പെടുത്തി. തങ്ങൾക്ക് സ്വൈരജീവിതം ഉറപ്പുവരുത്തി നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് ചീഫിനും ചിറ്റാർ സി.ഐക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിെല്ലന്നും സൂര്യകലയും സുലക്ഷണയും പറഞ്ഞു. സി.പി.എം നേതൃത്വത്തിനും പരാതി നൽകിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.