സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി

പത്തനംതിട്ട: ഓണം വിപണി പരിശോധനക്കായി കലക്ടര്‍ രൂപവത്കരിച്ച ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സംയുക്ത പര ിശോധന സ്‌ക്വാഡ് അടൂര്‍, പന്തളം ഭാഗങ്ങളില്‍ പരിശോധന നടത്തി. വിലവിവരപ്പട്ടിക നിശ്ചിതരീതിയില്‍ പ്രദര്‍ശിപ്പിക്കാത്തതിന് എസ്.എസ്. വെജിറ്റബിള്‍സ് പറന്തൽ, ബെന്നി വെജിറ്റബിള്‍സ് പന്തളം, ബിസ്മി ഫ്രൂട്‌സ് പന്തളം എന്നീ പച്ചക്കറിക്കടകള്‍ക്കെതിരെയും പന്തളത്തെ കളത്തില്‍പറമ്പില്‍ സ്റ്റോർ, ഫാത്തു സ്റ്റോര്‍ എന്നീ പലചരക്കുകടകള്‍ക്കെതിരെയും ഫുഡ് ആന്‍ഡ് ഫുഡ്, വിനായക റസ്റ്റാറൻറ് എന്നീ ഭക്ഷണശാലകള്‍ക്കെതിരെയും കേസെടുത്തു. ബിസ്മി ഫ്രൂട്ട്സ് ആന്‍ഡ് ബേക്കറിയില്‍ (പന്തളം) കാലാവധി കഴിഞ്ഞ ഡ്രിങ്ക്‌സ് കണ്ടെത്തിയതിനെ തുടര്‍ന്ന് 4000 രൂപ പിഴയീടാക്കി. പന്തളത്ത് പരുമലയില്‍ ബേക്കറിയില്‍ ഫ്രീസറില്‍ മത്സ്യവും പാലും ഇറച്ചിയും ഒരുമിച്ച് സൂക്ഷിച്ചതിന് 4000 രൂപ പിഴയീടാക്കി. ആകെ 11 പച്ചക്കറിക്കടകളും എട്ട് ഹോട്ടലുകളും ആറ് പലചരക്കുകടകളും പരിശോധിച്ച് 8000 രൂപ പിഴയീടാക്കി. ഇതോടൊപ്പം, അടൂര്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ ഓണം സ്‌പെഷല്‍ സ്‌ക്വാഡ് അടൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. സംയുക്ത പരിശോധനയില്‍ ജില്ല സപ്ലൈ ഓഫിസര്‍ എം.എസ്. ബീനയെ കൂടാതെ ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ മധുസൂദനന്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസര്‍ സുരേഷ്‌കുമാർ, ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ ഷീന ഐ. നായര്‍, പ്രശാന്ത്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുൽ റൗഫ്, രാധേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. മുഹമ്മദ് ഷഗീര്‍ എന്നിവര്‍ പങ്കെടുത്തു. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി പത്തനംതിട്ട: കലക്ടറുടെ നേതൃത്വത്തിലുള്ള ഓണക്കാല താലൂക്ക്തല സ്‌പെഷല്‍ സംയുക്ത പരിശോധന സംഘം പന്തളം പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ പന്തളം എന്‍.ഡി.ബി വെജിറ്റബിള്‍സ്, പന്തളം എസ്.എന്‍ ബേക്കേഴ്‌സ് ആൻഡ് സൂപ്പര്‍ ബസാര്‍ എന്നിവിടങ്ങളില്‍നിന്ന് പതിക്കാത്ത ത്രാസ് ഉപയോഗിച്ചത് കണ്ടെത്തി പിഴ ഈടാക്കി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതും അമിതവില ഈടാക്കിയതുമായ 12 വെജിറ്റബിള്‍, പ്രൊവിഷന്‍ സ്റ്റോറുകള്‍ക്കെതിരെ കേെസടുത്തു. അടൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ എം. അനിൽ, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ശരത്‌നാഥ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബെറ്റ്‌സി പി. വര്‍ഗീസ്, കെ. സന്തോഷ്, സ്മിത, ഹസീന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.