ഭവന ബോർഡ് കടുത്ത പ്രതിസന്ധിയിലെന്ന് സർക്കാർ; ആനുകൂല്യം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

പത്തനംതിട്ട: ഭവന നിർമാണ ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറ ിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം വൈകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ അംഗം ഡോ.കെ. മോഹൻകുമാർ പറഞ്ഞു. തിരുവല്ല കാവുംഭാഗം സ്വദേശി പി.എസ്. മനോജ് നൽകിയ പരാതിയിലാണ് നടപടി. ബോർഡിൽനിന്ന് 2018 ഏപ്രിലിൽ അക്കൗണ്ട്സ് ഓഫിസർ തസ്തികയിൽ വിരമിച്ചയാളാണ് പരാതിക്കാരൻ. പത്താം ശമ്പള കമീഷൻ ആനുകൂല്യങ്ങളും നൽകിയില്ല. ഭവനനിർമാണ ബോർഡിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. ബോർഡിൻെറ വരുമാനവും ചെലവും തമ്മിൽ വളരെ അന്തരം ഉള്ളതിനാൽ എല്ലാ ചെലവും സമയബന്ധിതമായി നിറവേറ്റാനാവില്ലെന്ന് ബോർഡിൻെറ റിപ്പോർട്ടിൽ പറയുന്നു. 2017ൽ വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം പോലും നൽകാൻ കഴിഞ്ഞിട്ടില്ല. പരാതിക്കാരന് ആനുകൂല്യങ്ങളുടെ പകുതി 2019 ജനുവരിയിൽ നൽകിയിട്ടുണ്ട്. ശമ്പള കമീഷൻ ആനുകൂല്യം നൽകാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. ബോർഡിൻെറ വരുമാനം വർധിപ്പിച്ചാൽ മാത്രമേ ആനുകൂല്യം നൽകാൻ കഴിയുകയുള്ളൂ. ഭവനനിർമാണ ബോർഡിൽ പെൻഷൻ ആനുകൂല്യം നൽകാൻ സത്വര പരിഹാരത്തിന് സർക്കാർ തലത്തിൽ നടപടി ആവശ്യമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ഭവനനിർമാണ ബോർഡ് വിവേചനമില്ലാതെ പ്രശ്നം കൈകാര്യം ചെയ്യണം. സമയബന്ധിതമായി ആനുകൂല്യം ലഭ്യമാക്കാൻ ഭവനബോർഡും സർക്കാറും നടപടിയെടുക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പെൻഷൻ കുടിശ്ശികയും ഓണം ബോണസും നൽകണം -പി. മോഹൻരാജ് പത്തനംതിട്ട: സംസ്ഥാനത്തെ നിർമാണ തൊഴിലാളി ക്ഷേമനിധിയിൽനിന്ന് പെൻഷൻപറ്റിയ മുഴുവൻ തൊഴിലാളികൾക്കും മുൻകാല കുടിശ്ശിക തീർത്ത് പെൻഷൻ നൽകണമെന്നും അംഗങ്ങളായ മുഴുവൻ തൊഴിലാളികൾക്കും ഓണം ബോണസ് ഉടൻ നൽകണമെന്നും കെ.പി.സി.സി നിർവാഹക സമിതി അംഗം പി. മോഹൻരാജ് ആവശ്യപ്പെട്ടു. ഫെഡറേഷൻ ഓഫ് ആർട്ടിസാൻസ് ആൻഡ് ക്വാറി വർക്കേഴ്സ് (ഐ.എൻ.ടി.യു.സി) ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എ. അഷ്റഫ് അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റോഷൻ നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വൽസൻ ടി.കോശി, നേതാക്കളായ റെനീസ് മുഹമ്മദ്, വിശ്വനാഥൻ ഇളപ്പുപാറ, ബാബു പെരുമ്പ്രാമാവ്, ബിജു പനക്കൽ, പന്തളം കേശവൻ, എൻ.കെ. ശാന്ത മേക്കൊഴൂർ, ഉഷാ ഗോപാലകൃഷ്ണൻ, ലൂസി ജോൺ, ശ്രീകുമാരി ആർ. പിള്ള, ആര്യ തിരുവല്ല, കെ.ജി. കമലമ്മ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് മല്ലപ്പള്ളി പാതിക്കാട് പള്ളി ഓഡിറ്റോറിയം: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ നേതൃത്വത്തിൽ ഓണച്ചന്ത ഉദ്ഘാടനം-രാവിലെ 9.00 പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: വനിത കമീഷൻ അദാലത്-രാവിലെ 10.30 അടൂർ താലൂക്ക് ഓഫിസ്: താലൂക്ക് വികസന സമിതിയോഗം-രാവിലെ 10.30 തിരുവല്ല സാൽവേഷൻ ആർമി ദേവാലയം: ഹാബേൽ ഫൗണ്ടേഷൻ നേതൃത്വത്തിൽ ഹാബേൽ ദിനാചരണം-ഉച്ച 2.30 ചിറ്റാർ ടൗൺ: സി.പി.എം നേതൃത്വത്തിൽ എം.എസ്. പ്രസാദ് രക്തസാക്ഷി ദിനാചരണം, പൊതുസമ്മേളനം-വൈകീട്ട് 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.