പത്തനംതിട്ട: ഓണത്തിന് മുമ്പ് പരമാവധി ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാറിൻെറ ലക്ഷ്യമെ ന്ന് മന്ത്രി കെ. രാജു പറഞ്ഞു. പലരും ഇപ്പോഴും ദുരിതത്തില്‍ കഴിയുന്നതിനാല്‍ ആര്‍ഭാടരഹിതമായ ഓണമായിരിക്കണം ഇത്തവണത്തേതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി മേലുകര കിഴക്ക് സൻെറ് തോമസ് മര്‍ത്തോമ ഇടവക പ്രാര്‍ഥനാലയ ഹാളില്‍ നടന്ന ചടങ്ങില്‍ റീബില്‍ഡ് കേരള പദ്ധതിപ്രകാരം പുനര്‍നിര്‍മിച്ച 18 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ ജില്ലയില്‍ 615 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അവയില്‍ 341 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും 95 വീടുകള്‍ റൂഫ് ലെവലിലും 100 വീടുകള്‍ ലിൻറല്‍ ലെവലിലും 73 എണ്ണം ബേസ്മൻെറ് ഘട്ടത്തിലുമാണ്. കൈമാറ്റം ചെയ്ത വീടുകളില്‍ 114 എണ്ണം കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ചതും 199 എണ്ണം സ്വന്തം നിര്‍മാണത്തിലും 28 എണ്ണം സ്പോണ്‍സര്‍ഷിപ്പില്‍ പൂര്‍ത്തിയായവയുമാണെന്ന് മന്ത്രി പറഞ്ഞു. 'ജനകീയം ഈ അതിജീവനം' പരിപാടിയില്‍ ജില്ലയില്‍ 25 വീടുകളുടെ താക്കോല്‍ദാനം മന്ത്രി നിര്‍വഹിച്ചിരുന്നു. അതിനുശേഷം പൂര്‍ത്തിയായ 18 വീടുകളുടെ താക്കോല്‍ദാനമാണ് മന്ത്രി വെള്ളിയാഴ്ച നിര്‍വഹിച്ചത്. അത്തിക്കയം സ്വദേശിനി കുഴിയ്ക്കല്‍ ശാന്തമ്മ ആദ്യ താക്കോല്‍ ഏറ്റുവാങ്ങി. കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ സംസ്ഥാന സര്‍ക്കാറിൻെറ റീബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് പുനര്‍നിര്‍മിച്ചത്. കോഴഞ്ചേരി താലൂക്കിലെ ഒമ്പതും കോന്നി, മല്ലപ്പള്ളി താലൂക്കുകളിലെ രണ്ടുവീതവും റാന്നി താലൂക്കിലെ അഞ്ചും വീടുകളുടെ താക്കോലാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. കുടുംബശ്രീ അഗതി ആശ്രയ കിറ്റും മന്ത്രി യോഗത്തില്‍ വിതരണം ചെയ്തു. ആദ്യകിറ്റ് സരോജിനി ഭാസ്‌കരന്‍ ഏറ്റുവാങ്ങി. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ച ചടങ്ങില്‍ കലക്ടര്‍ പി.ബി. നൂഹ്, സോഷ്യല്‍ ഫോറസ്ട്രി സതേണ്‍ റീജ്യണ്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ. സിദ്ദീഖ്, എ.ഡി.എം. അലക്സ് പി. തോമസ്, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ബീനാ റാണി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെറി മാത്യു സാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. കൃഷ്ണകുമാര്‍, മിനി ശ്യാം മോഹന്‍, സാം ഈപ്പന്‍, എസ്.വി. സുബിന്‍, ടി. മുരുകേശ്, ബിജിലി പി.ഈശോ, മോളി ജോസഫ്, ആനി ജോസഫ്, എ.പി. ജയന്‍, സാംകുട്ടി പാലയ്ക്കാമണ്ണില്‍, വിക്ടര്‍ ടി.തോമസ്, ആര്‍. രാജേഷ്, എന്‍. ഹരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.