കോഴഞ്ചേരി: ജില്ല ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാനും നിലവിലുള്ള ഒഴിവുകൾ നികത്താനും നടപടി സ്വീകരിക്കണ മെന്നാവശ്യെപ്പട്ട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് നിവേദനം നൽകി. 19ൽപരം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. കോഴഞ്ചേരിയിൽ പ്രവർത്തിച്ചുവരുന്ന ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം രോഗികൾ ബുദ്ധിമുട്ടുകയാണ്. ഇവിടെ ജില്ലക്കകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് രോഗികളാണ് ദിനേന ചികിത്സ തേടി എത്തുന്നത്. ആറന്മുള വള്ളംകളി, മാരാമൺ, ചെറുകോൽ കൺെവൻഷനുകൾ എന്നിവ നടക്കുന്നത് ആശുപത്രിയുടെ സമീപങ്ങളിലാണ്. ഇവിടങ്ങളിൽ അപകടം ഉണ്ടായാൽ ചികിത്സക്കെത്തിക്കുന്നതും ഇവിടെയാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് തീർഥാടകർ എത്തുന്ന ശബരിമല തീർഥാടനകാലത്ത് ജില്ല ആശുപത്രിയിൽ ഭക്തർക്കായി പ്രത്യേക സേവനങ്ങൾ ഒരുക്കാറുണ്ട്. ജോലിക്കാരുടെ അഭാവം ഇതിനെയും സാരമായി ബാധിക്കും. സിസേറിയൻ, മുട്ടുമാറ്റിവെക്കൽ ഉൾപ്പെടെ ആഴ്ചയിൽ 60ൽപരം ശസ്ത്രക്രിയ നടക്കുന്ന ആശുപത്രിയാണിത്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ രാത്രി അടിയന്തര ചികിത്സക്കെത്തുന്നവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും മറ്റും റഫർ ചെയ്യേണ്ട സ്ഥിതിയാണ്. ജനറൽ മെഡിസിനിൽ കൺസൽട്ടൻറ് ഒന്ന്, ജനറൽ സർജറിയിൽ ജൂനിയർ കൺസൽട്ടൻറ് ഒന്ന്, ഹെഡ് നഴ്സ് ഒന്ന്, സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന് തസ്തികയിൽ നാല്, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിൽ മൂന്ന്, നഴ്സിങ് അസിസ്റ്റൻറ്-രണ്ട്, സ്റ്റോർ സൂപ്രണ്ട്-ഒന്ന്, വി.ഡി സോഷ്യൽ വർക്കർ-ഒന്ന്, ഡയാലിസിസ് ടെക്നീഷ്യൻ-രണ്ട്, പി.ടി.എസ്-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജില്ലയിൽ റവന്യൂ വകുപ്പിന് കിട്ടാനുള്ളത് 13 കോടിയിലേറെ പത്തനംതിട്ട: നികുതിയിനത്തിലും റവന്യൂ റിക്കവറി ഇനത്തിലും ജില്ലയിൽ റവന്യൂ വകുപ്പ് പിരിച്ചെടുക്കാനുള്ളത് 13,25,90,268 രൂപ. എല്ലാ നികുതിയിനത്തിൽ 6,62,95,134ഉം റവന്യൂ റിക്കവറി ഇനത്തിൽ 6,62,95,134 രൂപയുമാണ് പിരിച്ചെടുക്കാൻ അവശേഷിക്കുന്നതെന്ന് വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ പറയുന്നു. എൻ.എസ്. ഭാസി അനുസ്മരണം കോന്നി: സി.പി.എം കോന്നി ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം, കർഷക സംഘം ജില്ല വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച എൻ.എസ്. ഭാസിയുടെ അഞ്ചാമത് അനുസ്മരണം ഞായറാഴ്ച സി.പി.എം നേതൃത്വത്തിൽ നടത്തും. രാവിലെ 9.30ന് പുതുക്കുളത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും. വൈകീട്ട് നാലിന് കടുവാക്കുഴി ജങ്ഷനിൽനിന്ന് അനുസ്മരണ റാലി, തുടർന്ന് അഞ്ചിന് മലയാപ്പുഴയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.