ഹബീബ്​ മസ്ഊദ് ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്,​​ ഒ.എം. ഹനീഫ സെക്രട്ടറി

പത്തനംതിട്ട: ജമാഅത്തെ ഇസ്ലാമിയുടെ 2019-21 പ്രവർത്തന കാലയളവിലേക്കുള്ള ജില്ല പ്രസിഡൻറായി ഹബീബ് മസ്ഊദ് പുറക്കാടിനെയും സെക്രട്ടറിയായി ഒ.എം. ഹനീഫ ചുങ്കപ്പാറയെയും തെരഞ്ഞടുത്തു. പി.എച്ച്. നസീർ പായിപ്പാട് (വൈസ്. പ്രസി.) മുഹമ്മദ് ഷാജി പത്തനംതിട്ട (അസി.സെക്ര.), അബ്ദുൽ ഖാദർ പി.എം. പായിപ്പാട് (ദഅ്വ കൺ.) അബ്ദുൽ അസീസ കെ.എച്ച്. വായ്പൂര് (ഇസ്ലാമിക സമൂഹം കൺ.) കാസിം പിള്ള റാവുത്തർ (ജനസേവനം കൺ.) റഷീദ് പി.എച്ച് റാന്നി (പി.ആർ, മീഡിയ ആൻഡ് സോഷ്യൽ മീഡിയ കൺ.) അബ്ദുൽ മന്നാൻ അടൂർ (തർബിയത്ത് കൺ.) മുഹമ്മദ്ഷാജി പത്തനംതിട്ട (മാധ്യമം ജില്ല കോഓഡിനേറ്റർ), ടി.എം. നഹാസ് (മലർവാടി കോഓഡിനേറ്റർ), ഹസൻകുഞ്ഞ് പി.എം. വായ്പൂര് (ടീൻഇന്ത്യ കൺ.), അബ്ദുൽ ഹമീദ് ചുങ്കപ്പാറ (വിദ്യാഭ്യസ വകുപ്പ് കൺ.), ടി.എസ്. അബ്ദുൽ ഹമീദ് (തിരുവല്ല ഏരിയ പ്രസിഡൻറ്), അഷ്റഫ് അലി പന്തളം (പത്തനംതിട്ട ഏരിയ പ്രസിഡൻറ്) എന്നിവരാണ് മറ്റു ഭാരവാഹികൾ. അബ്ദുൽ ജബ്ബാർ പന്തളം, അബ്ദുൽ റഷീദ് റാന്നി, യൂസഫ് ചുങ്കപ്പാറ എന്നിവരും ജില്ല സമിതി അംഗങ്ങളാണ്. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറായി ഷിബ്ന നഹാസ് പത്തനംതിട്ടയെയും തെരെഞ്ഞെടുത്തു. സംസ്ഥാന കൂടിയാലോചന സമിതി അംഗം പി.പി. അബ്ദു റഹ്മാൻ പെരിങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.