ഉല്ലാസഗണിതം പഞ്ചായത്തുതല പ്രവർത്തനത്തിന്​ തുടക്കം

ഇരവിപേരൂർ: സമഗ്രശിക്ഷ കേരള പുല്ലാട് ബി.ആർ.സി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നടപ്പാക്കുന്ന ഉല്ല ാസഗണിതം പ്രവർത്തന പരിപാടിയുടെ ഇരവിപേരൂർ പഞ്ചായത്തുതല പ്രവർത്തനങ്ങൾക്ക് തുടക്കം. ഗ്രാമഞ്ചായത്ത് പ്രസിഡൻറ് ടി. അനസൂയദേവി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി.കെ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ബി.പി.ഒ ഷാജി എ. സലാം ആമുഖപ്രഭാഷണം നടത്തി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.ടി.എ പ്രസിഡൻറ് വിദ്യ സുരേഷ്, പ്രകാശ് വള്ളംകുളം, സി.ആർ.സി കോഓഡിനേറ്റർ ബി. ശ്രീലേഖ എന്നിവർ സംസാസിച്ചു. സി.ആർ.സി കോഓഡിനേറ്റർ ആർ. സ്നേഹലത പണിക്കർ, അധ്യാപികയായ പി.കെ. ഡാലിയ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.