ദുരന്തനിവാരണം: ജില്ല ഭരണകൂടത്തെ സഹായിക്കുന്നതിന് സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ

പത്തനംതിട്ട: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ല ഭരണകൂടത്തെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനകളുടെ കൂട് ടായ്മയായ ഇൻറര്‍ ഏജന്‍സി ഗ്രൂപ് ജില്ലയില്‍ നിലവില്‍വന്നു. ജില്ല ദുരന്തനിവാരണ ആസൂത്രണ പ്ലാന്‍ വിപുലപ്പെടുത്താനും കലക്ടര്‍ പി.ബി. നൂഹിൻെറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്രളയബാധിത മേഖലകളിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ രീതിയില്‍ നടപ്പാക്കുന്നതിനും സമയബന്ധിതമായി വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനും പദ്ധതി തയാറാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഇതിനായി ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ് ഗ്രൂപ്പ് ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ല ഭരണകൂടം നല്‍കുന്ന സന്ദേശങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. സ്പിയര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ രൂപവത്കൃതമായ ഇൻറര്‍ ഏജന്‍സി ഗ്രൂപ്പിലേക്ക് കൂടുതല്‍ പ്രദേശിക സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സെക്ടറല്‍ മാപ്പിങ് തയാറാക്കി ഓരോ സംഘടനയും സ്‌പെഷലൈസ് ചെയ്ത മേഖലകളിലെ വിവരം ജില്ല ഭരണകൂടത്തിന് നല്‍കണമെന്ന് കലക്ടര്‍ പറഞ്ഞു. സെപ്റ്റംബര്‍ സന്നദ്ധസംഘടനകളെ പങ്കെടുപ്പിച്ച്് ഏകദിന വര്‍ക്്‌ഷോപ് നടത്താനും തീരുമാനമായി. ഇൻറര്‍ ഏജന്‍സി ഗ്രൂപ്പ് കണ്‍വീനറായി അനുഗ്രഹ സോഷ്യല്‍ സര്‍വിസ് കമ്മിറ്റിയുടെ ഡയറക്ടര്‍ ഫാ. വര്‍ഗീസ് ചാമക്കാലയെ തെരഞ്ഞെടുത്തു. 21ല്‍ ഏറെ സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പമ്പയുടെ തീരത്ത് 25,000 മുളയും കൈതയും െവച്ചുപിടിപ്പിക്കും പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനംവകുപ്പുമായി ചേര്‍ന്ന്് പമ്പയുടെ തീരങ്ങളില്‍ ഒരുദിവസം കൊണ്ട് 25,000 മുളയും കൈതയും െവച്ചുപിടിപ്പിക്കുമെന്ന് കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പയുടെ തീരം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട്് കലക്ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. സെപ്റ്റംബര്‍ അഞ്ചിന് തൈകള്‍ നടുമെന്നും റാന്നി, കോയിപ്രം, ഇലന്തൂര്‍ ബ്ലോക്കുകളിലെ പമ്പയുടെ തീരങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കലക്ടര്‍ പറഞ്ഞു. മഴക്കാലത്ത്് പമ്പയുടെ തീരങ്ങള്‍ വന്‍തോതില്‍ ഇടിഞ്ഞു വീഴുകയും ജനങ്ങള്‍ക്ക് ഭീതിയുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. തൈകള്‍ നടുന്നതിനായുള്ള കുഴിയെടുക്കല്‍, സ്ഥലമെടുപ്പ് എന്നിവ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തില്‍ നടത്താന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക്് നിര്‍ദേശം നല്‍കി. ബ്ലോക്ക്് പഞ്ചായത്ത്്, ഗ്രാമപഞ്ചായത്ത്് എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് തൈകള്‍ െവച്ചുപിടിപ്പിക്കുക. ഘട്ടംഘട്ടമായി ഇവ ജില്ലയില്‍ ഉടനീളം വ്യാപിപ്പിക്കും. പഞ്ചായത്തുകളില്‍ എത്തിക്കുന്ന തൈകള്‍ ആവശ്യാനുസരണം ഓരോ പ്രദേശങ്ങളില്‍ എത്തിക്കുന്നതിന് പഞ്ചായത്ത്് അധികൃതരെ കലക്ടര്‍ ചുമതലപ്പെടുത്തി. സെപ്റ്റംബര്‍ ഒന്നുമുതല്‍ സ്ഥലം നിര്‍ണയിച്ച് തൈകള്‍ നടേണ്ട സ്ഥലം രേഖപ്പെടുത്താന്‍ വനംവകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. വന അദാലത് ഇന്ന് പത്തനംതിട്ട: ജില്ലയില്‍ വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിന് വ്യാഴാഴ്ച കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വനഅദാലത് നടത്തും. മന്ത്രി കെ. രാജു രാവിലെ 10ന് അദാലത് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.