തിരുവല്ല: വിദ്യാർഥികൾ അടക്കമുള്ളവർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് ബൈക്ക് ഉപേക്ഷിച്ച് എക്സൈസ് സംഘത്തെ വെട്ടിച്ചുകടന്നു. വള്ളംകുളം പുത്തൻപറമ്പിൽ വിനീത് (22) ആണ് രക്ഷപ്പെട്ടത്, 58 പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 300 ഗ്രാം കഞ്ചാവ് ഇയാളുടെ ബൈക്കിൻെറ സീറ്റിനടിയിൽനിന്ന് കണ്ടെടുത്തു. കല്ലൂപ്പാറ പാലത്തിന് സമീപം കഞ്ചാവ് കച്ചവടം നടക്കുന്നതായി എക്സൈസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസിനെ കണ്ട വിനീത് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷെപ്പടുകയായിരുന്നു. കഴിഞ്ഞമാസം 25ന് വിനീത് അടങ്ങുന്ന ആറംഗ കഞ്ചാവ് വിൽപനസംഘത്തെ എക്സൈസ് പിടികൂടിയിരുന്നു, ഇത് കൂടാതെ കഞ്ചാവ് വിൽപന നടത്തിയതുമായി ബന്ധപ്പെട് മൂന്ന് കേസുകൾ കൂടി ഇയാളുടെ പേരിലുണ്ട്. പ്രിവൻറിവ് ഓഫിസർ എസ്. സിയാദ്, സി.ഇ.ഒമാരായ എം.കെ. വേണുഗോപാൽ, സുരേഷ് ഡേവിസ്, മുഹമ്മദ് ഹുസൈൻ, സിനിമോൾ, മിനിമോൾ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.