കുടിവെള്ള പദ്ധതി ഉദ്​ഘാടനം വൈകുന്നു

അടൂർ: ആറാട്ട് ചിറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വൈകുന്നു. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം നിർമ്മാണം അവ സാന ഘട്ടത്തിലെത്തിയ പദ്ധതി ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ചിറയുടെ ഒരുവശത്ത് കിണറും ചാലഭാഗത്ത് കുടിവെള്ള സംഭരണിയും സ്ഥാപിച്ചു. 75 ലക്ഷം രൂപ മുടക്കിയാണ് നിർമാണം. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഒന്ന് രണ്ട്, 23 വാർഡുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. മഴക്കാലമായിട്ടും ഈ വാർഡുകളിൽ പലയിടത്തും കിണറുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്. കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.