തിരുവല്ലയിൽ മരം വീണ്​ 10 വീട്​ തകർന്നു

തിരുവല്ല: കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി തിരുവല്ല താലൂക്കിൻെറ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. മരംവീണ ് ഒരു വീട് പൂർണമായും ഒമ്പെതണ്ണം ഭാഗികമായും തകർന്നു. ബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ച രാവിലെയുമായി ഉണ്ടായ കാറ്റിലും മഴയിലുമാണ് മരങ്ങൾ നിലംപതിച്ചത്. പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിലാണ് കാറ്റ് ഏറെ നാശം വിതച്ചത്. കടപ്ര വില്ലേജിൽ നിരണം വടക്കുംഭാഗം വാത്തുത്തറയിൽ മധുവിൻെറ വീടാണ് പൂർണമായും തകർന്നത്. സ്വന്തം പുരയിടത്തിൽ നിന്ന ആഞ്ഞിലി മരമാണ് വ്യാഴാഴ്ച രാവിലെ കടപുഴകിയത്. നിരണം വടക്കുംഭാഗം ഷംനാ മൻസിലിൽ ബഷീറിൻെറ വീടിന് മുകളിൽ മരം വീണ് മേൽക്കൂരയടക്കം ഭാഗികമായ നാശനഷ്ടം ഉണ്ടായി. കടപ്ര പുത്തൻപുരക്കൽ ജേക്കബിൻെറ വീടിന് മുകളിൽ തേക്കുമരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു. പെരിങ്ങര ചാത്തങ്കരി കൊട്ടാണിപ്പറയിൽ കെ.ടി. മാത്യുവിൻെറ വീടിന് മുകളിലേക്ക് പുരയിടത്തിൽ നിന്ന ആഞ്ഞിലിമരം കടപുഴകി മേൽക്കൂര ഭാഗികമായി തകർന്നു. കാവുംഭാഗം-ചാത്തങ്കരി റോഡിൽ ആദിയായിൽ ഭാഗത്ത് സമീപ പുരയിടത്തിൽ നിന്ന മരം വ്യാഴാഴ്ച പുലർച്ചയോടെ റോഡിലേക്ക് വീണ് കമ്പികൾ പൊട്ടിവീണതിനെ തുടർന്ന് ചാത്തങ്കരി ഭാഗത്തേക്കുള്ള വൈദ്യുതിബന്ധം ഉച്ചവെര തടസ്സപ്പെട്ടു. രണ്ട് മണിക്കൂർ ഗതാഗതവും മുടങ്ങി. പെരിങ്ങര താമരാൽ ലക്ഷംവീട് കോളനിയിൽ പെരുംചേരിൽ ലീലാമ്മയുടെ വീടും മരം വീണ് ഭാഗികമായി തകർന്നു. പെരിങ്ങരയിലെ പമ്പാവാലി കുടിവെള്ള നിർമാണ കമ്പനിയുടെ മുകളിലേക്കും മരം വീണു. നെടുമ്പ്രം അഞ്ചാം വാർഡ് അംഗം ചന്ദ്രലേഖയുടെ വീടിന് മുകളിലേക്ക് അയൽവാസിയുടെ പുരയിടത്തിൽ നിന്ന പ്ലാവ് ബുധനാഴ്ച രാത്രി വീണു. മേൽക്കൂര ഭാഗികമായി തകർന്നു. വീട്ടിലുണ്ടായവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിരണം ഒന്നാം വാർഡിൽ കിഴക്കേക്കര ശശിയുടെ വീടിന് മുകളിലേക്ക് പുളിമരം കടപുഴകി മേൽക്കൂര ഭാഗികമായി തകർന്നു. നിരണം അഞ്ചാം വാർഡിൽ കാടുവെട്ടിൽ കെ.ജെ. ജോസഫിൻെറ വീടിന് മുകളിലേക്ക് സ്വന്തം പുരയിടത്തിൽ നിന്ന ആഞ്ഞിലി മരം വീണ് മേൽക്കൂര തകർന്നു. എം.സി റോഡിൽ തിരുമൂലപുരത്തിനും കുറ്റൂരിനും മധ്യേ ബുധനാഴ്ച രാത്രി വഴിയരികിൽ നിന്ന പ്ലാവ് റോഡിലേക്ക് വീണു. ഈസമയം ഇതുവഴി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. റോഡിൽ അരമണിക്കൂറിലേറെ തടസ്സപ്പെട്ട ഗതാഗതം അഗ്നിരക്ഷ സേന മരം മുറിച്ചുമാറ്റിയതോടെയാണ് പുനഃസ്ഥാപിച്ചത്. കാവുംഭാഗം മൂവിത്തേത് വീട്ടിൽ കമലാഭായിയുടെ വീടിന് മുകളിലേക്ക് സമീപവാസിയുടെ പുരയിടത്തിൽ നിന്ന പ്ലാവ് കടപുഴകി മേൽക്കൂരക്ക് കേടുപാട് സംഭവിച്ചു, കാവുംഭാഗം ചൊക്കമഠത്തിൽ ഗണേശൻെറ വീടിനും മരം വീണതിനെ തുടർന്ന് നാശനഷ്ടമുണ്ടായി. പമ്പാ-മണിമല നദികളിലും അനുബന്ധ തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിൽ കഷ്ടനഷ്ടങ്ങൾ ഏറെ സഹിച്ച താലൂക്കിലെ വിവിധ ഭാഗങ്ങളിലെ ജനങ്ങളെ മഴ ശക്തിപ്രാപിക്കുന്നത് ആശങ്കയിലാഴ്ത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.