പത്തനംതിട്ട: കേരള പ്രദേശത്ത് തയ്യൽ ആൻഡ് സ്കിൽഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ല പ്രവർത്തക സമ്മേളനം നടത്തി. തയ്യൽ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി ജില്ല ഓഫിസ് പ്രവർത്തനം കാര്യക്ഷമമാക്കുക, തയ്യൽ തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പുകളുടെ തുകയും വിദ്യാഭ്യാസ സഹായം, ഭവന നിർമാണ സഹായം ഇവയുടെ സാമ്പത്തിക പരിധി ഉയർത്തുക, പെൻഷൻ 5000 രൂപയാക്കുക. പ്രളയദുരിതാശ്വാസ സാമ്പത്തിക സഹായം തയ്യൽ തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സമ്മേളനം യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഷാജി കുളനട ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.എൻ. പ്രസാദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അബ്ദുൽ കലാം ആസാദ്, മണ്ഡലം പ്രസിഡൻറ് റെന്നീസ് മുഹമ്മദ്, യൂനിയൻ ജില്ല ഭാരവാഹികളായ സലീം പെരുനാട്, മലയാലപ്പുഴ വിശ്വംഭരൻ, വല്ലാറ്റൂർ വാസുദേവൻ, അടൂർ സുഭാഷ്, ഫിലിപ്പ് എം. കോശി, കെ.എൻ. രാജൻ, സൽമ സാബു, ജമീല മുഹമ്മദ്, ഗോപാലൻ കൃഷ്ണൻ, നജീർ പന്തളം, ടിജു ഓമല്ലൂർ, കൈരളി കരുണാകരൻ, വെട്ടൂർ സുധാകരൻ, കെ.പി. ജോൺ, ആലീസ്, ഗീത, ദീനാമ്മ പീറ്റർ, മണിയമ്മ, ഗീത ഓമല്ലൂർ, രമണി ഭായ്, ഉമാദേവി, മണ്ണിൽ രാഘവൻ, സരസ്വതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.