അകാലത്തിൽ മരിച്ച മകൻെറ പേരിൽ ഭൂമി ദാനം ചെയ്ത് മാതാപിതാക്കൾ തിരുവല്ല: അകാലത്തിൽ മരിച്ച മകൻെറ പേരിൽ നാല് കുടുംബങ്ങൾക്ക് ഭൂമി ദാനം ചെയ്ത് മാതാപിതാക്കൾ. ഒരുവർഷം മുമ്പ് തമിഴ്നാട് ദിണ്ഡിഗലിൽ നടന്ന വാഹനാപകടത്തിൽ മരിച്ച കാവുംഭാഗം മന്നംകരച്ചിറ അഭിരാമത്തിൽ ആർ. അഭിജിത്തിൻെറ സ്മരണക്കായാണ് മാതാപിതാക്കളായ രാജൻ ബാബുവും വത്സല കുമാരിയും ഭൂരഹിതരായ നാല് കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ മൂന്ന് സൻെറ് ഭൂമി വീതം നൽകിയത്. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഭൂമിയുടെ രേഖകൾ കുടുംബങ്ങൾക്ക് കൈമാറി. രാജൻ ബാബു അധ്യക്ഷത വഹിച്ചു. പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ആർ. ജയകുമാർ, ജേക്കബ് പി. ചെറിയാൻ, രഞ്ജിനി എസ്. പിള്ള, സോമൻ കല്ലേലി, ഹരികൃഷ്ണൻ, ശ്രീജിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.