പാലിയേറ്റിവ് വളൻറിയര്‍ ​െട്രയിനിങ്​

കോഴഞ്ചേരി: എ.കെ.ജി ചാരിറ്റബിൾ ഫൗണ്ടേഷൻെറ തണൽ പാലിയേറ്റിവ് കെയർ സൻെററിൻെറ ആഭിമുഖ്യത്തിൽ പത്തനംതിട്ട റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവ് കെയർ സൻെറർ, കുടുംബശ്രീ മിഷൻ, നാഷനൽ ഹെൽത്ത് മിഷൻ എന്നിവയുടെ സഹകരണത്തോടെ പാലിയേറ്റിവ് വളൻറിയർ െട്രയിനിങ് സംഘടിപ്പിച്ചു. 150ലധികം സന്നദ്ധ വളൻറിയർമാർ പങ്കെടുത്തു. കോഴഞ്ചേരി ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എസ്. പ്രതിഭ ഉദ്ഘാടനം ചെയ്തു. ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട റീഹാബിലിറ്റേഷൻ ആൻറ് പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി പി.എസ്. മോഹനൻ, ട്രഷറർ അഡ്വ. ഷാജഹാൻ എന്നിവർ സംസാരിച്ചു. ബിജിലി പി. ഈശോ സ്വാഗതവും ആർ. ശ്യാമ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.