സായാഹ്​ന ധർണ നടത്തി

പത്തനംതിട്ട: അധികാര വികേന്ദ്രീകരണത്തിൻെറ അന്തസ്സത്തയെ പൂർണമായും ഹനിക്കുന്ന സമീപനമാണ് ഇടത് സർക്കാർ കൈക്കൊള്ളുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കവർന്നെടുക്കുന്ന എൽ.ഡി.എഫ് സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജില്ല ആസ്ഥാനത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്തുകളും നഗരസഭകളും പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കാനാവാതെ ഇരുട്ടിൽ തപ്പുകയാണെന്നും ബാബു ജോർജ് പറഞ്ഞു. പ്രസിഡൻറ് റെനീസ് മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറുമാരായ എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറിമാരായ എം.സി. ഷെറീഫ്, കെ. ജാസിംകുട്ടി, റോഷൻ നായർ, സിന്ധു അനിൽ, ബ്ലോക്ക് പ്രസിഡൻറ് അബ്ദുൽകലാം ആസാദ്, ഫാറൂക്ക്, അനിൽ മണ്ണിൽ, സൽമ സാബു, സി.കെ. അർജുനൻ, അഖിൽ അഴൂർ, എം.എ. സിദ്ദീഖ്, പി.എം. അമീൻ, കെ.ആർ. അജയകുമാർ, ജോസ് കൊടുന്തറ, എം.എച്ച്. ഷാജി, സുദീർ, റോസ്ലിൻ സന്തോഷ്, സസ്യ സജീവ്, സജിനി മോഹൻ, സുശീല പുഷ്പൻ, ബിബിൻ, മാത്തുക്കുട്ടി, ജമീല ഇബ്രാഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.