പത്തനംതിട്ട: കോന്നി താലൂക്കിലെ കൂടല്‍ വില്ലേജില്‍ 2021ലെ ഭാരത സെന്‍സസിന് മുന്നോടിയായുള്ള പ്രീടെസ്റ്റ് നടത്തുമെന്ന് കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പ്രീടെസ്റ്റിൻെറ ഒരുക്കം വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍സസിന് മുന്നോടിയായി സംസ്ഥാനത്ത് കൂടല്‍ ഉള്‍പ്പെടെ രണ്ട് വില്ലേജുകളിലും തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷനിലെ ചില വാര്‍ഡുകളിലും 12 മുതല്‍ സെപ്റ്റംബര്‍ 30വരെ പ്രീ ടെസ്റ്റ് നടത്തും. കലക്ടറാണ് സെന്‍സസ് നടത്തുന്നതിനുള്ള ജില്ലയുടെ മേലധികാരി (പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫിസര്‍). ഇതിനു താഴെയായി തഹസീല്‍ദാര്‍മാരും മുനിസിപ്പാലിറ്റികളില്‍ സെക്രട്ടറിമാരും പ്രവര്‍ത്തിക്കും. കൂടല്‍ വില്ലേജില്‍ 42 എന്യുമറേഷന്‍ ബ്ലോക്കുകളാണുള്ളത്. ഈ ബ്ലോക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രീടെസ്റ്റ് നടത്തുന്നത്. ഇതിനുള്ള തയാറെടുപ്പുകള്‍ താലൂക്കിലും നടന്നുവരുന്നു. 42 എന്യൂമറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും റിസര്‍വ് ആളുകളെയും നിയോഗിച്ചിട്ടുണ്ട്. ഗവ. ഉദ്യോഗസ്ഥരെയാണ് ഇതിലേക്ക് നിയമിക്കുന്നത്. സെന്‍സസിന് എന്നപോലെ പ്രീടെസ്റ്റിനും രണ്ട് ഘട്ടങ്ങളുണ്ട്. വീട് പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസുമാണ് ഇതിലാദ്യം. അതിനുശേഷമാണ് ജനസംഖ്യ കണക്കെടുപ്പ്. ഒപ്പം വീടുകളെയും അതില്‍ വസിക്കുന്ന ആളുകളെയുംകുറിച്ച് വിവരങ്ങള്‍ ശേഖരിക്കും. വീടുകൾതോറും കയറിയിറങ്ങിയാണ് എന്യൂമറേറ്റര്‍മാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ആദ്യഘട്ടത്തില്‍ 34 വിവരങ്ങള്‍ ഒരു ഷെഡ്യൂള്‍ ഉപയോഗിച്ച് തയാറാക്കും. വീടുകളുടെ അവസ്ഥ, ഉപയോഗം, വീട് നിര്‍മിക്കാന്‍ ഉപയോഗിച്ച സാമഗ്രികള്‍, വീടിനുള്ളില്‍ താമസിക്കുന്നവരുടെ വിവരം, കുടുംബനാഥന്‍/ നാഥയെക്കുറിച്ചുള്ള വിവരങ്ങള്‍, കുടുംബത്തിനുള്ള സാമഗ്രികള്‍ തുടങ്ങിയ വിവരങ്ങളും ബാങ്കിങ് സര്‍വിസ് വിവരവും ശേഖരിക്കും. രണ്ടാംഘട്ടമാണ് യഥാര്‍ഥ സെന്‍സസ്. വ്യക്തി വിവരങ്ങളാണ് ഇതില്‍ ശേഖരിക്കുന്നത്. കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും വിവരങ്ങള്‍ ഇതില്‍ ശേഖരിക്കും. 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇങ്ങനെ ശേഖരിക്കും. 2010ല്‍ തയാറാക്കിയ ദേശീയ ജനസംഖ്യ രജിസ്റ്റര്‍, 2015-16ല്‍ ആധാര്‍കൂടി ശേഖരിച്ച് പുതുക്കി തയാറാക്കിയിട്ടുണ്ട്. തെരുവുവിളക്ക് റിപ്പയറിങ് പത്തനംതിട്ട: കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന തെരുവുവിളക്കുകളുടെ പരിപാലനം പ്രോജക്ടിൻെറ നിര്‍വഹണത്തിന് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ തെരുവുവിളക്കുകളുടെ റിപ്പയറിങ് ജോലിചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സമാന മേഖലയില്‍ പ്രവര്‍ത്തിപരിചയവും സൂപ്പര്‍വൈസറി ലൈസന്‍സും ബി ക്ലാസ് ലൈസന്‍സുമുള്ള കരാറുകാര്‍ക്ക് അപേക്ഷിക്കാം. അടൂര്‍ എന്‍ജിനീയറിങ് കോളജില്‍ സ്‌പോട്ട് അഡ്മിഷന്‍ പത്തനംതിട്ട: അടൂര്‍ എൻജിനീയറിങ് കോളജിലെ ബി.ടെക് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നീ ബ്രാഞ്ചുകളില്‍ മാനേജ്‌മൻെറ്/എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാനേജ്‌മൻെറ് സീറ്റിലും മറ്റുളവര്‍ക്ക് എന്‍.ആര്‍.ഐ സീറ്റിലും അപേക്ഷിക്കാം. താൽപര്യമുള്ളവര്‍ കോളജ് ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 231995, 8547005100. കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം പത്തനംതിട്ട: അടൂര്‍ കെല്‍ട്രോണ്‍ നോളജ് സൻെററില്‍ നടത്തിവരുന്ന കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള ഡി.സി.എ കോഴ്‌സിന് 25 ശതമാനവും പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക് മെയിൻറനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ് കോഴ്‌സിന് 20 ശതമാനവും ഫീസിളവുണ്ട്. ഫോണ്‍: 04734229998, 9526229998.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.