പത്തനംതിട്ട: പ്രവാസി പുനരധിവാസ പദ്ധതിയുടെ കീഴില്‍ നോര്‍ക്ക റൂട്ട്‌സിൻെറ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൻെറ സഹകരണത്തോടെ സംരംഭങ്ങള്‍ തുടങ്ങാൻ മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കാനുള്ള അര്‍ഹത നിര്‍ണയ ക്യാമ്പ് ഒമ്പതിന് രാവിലെ 10ന് തിരുവല്ല വി.ജി.എം ഹാളില്‍ നടത്തും. മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയര്‍മാൻ ചെറിയാൻ പോളച്ചിറക്കൽ അധ്യക്ഷത വഹിക്കും. പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തും. യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കാനുള്ള നടപടിക്രമങ്ങൾ അന്നുതന്നെ പൂർത്തിയാക്കും. മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താൽപര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള അടങ്കൽ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും കുറഞ്ഞത് രണ്ടുവര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ടിൻെറ പകര്‍പ്പും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയിൽ കരുതണം. താൽപര്യമുള്ളവർ നോര്‍ക്ക റൂട്ട്‌സിൻെറ വെബ് സൈറ്റായ www.norkaroots.org യില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സി.എം.ഡിയുടെ സഹായ കേന്ദ്രം (04712329738) നമ്പറിലും നോര്‍ക്ക റൂട്ട്‌സിൻെറ 1800 425 3939 (ഇന്ത്യയില്‍നിന്ന്), 00918802012345 (വിദേശത്തുനിന്ന്) (മിസ്ഡ് കാള്‍ സേവനം) ടോള്‍ഫ്രീ നമ്പറിലും 04712770581 നമ്പറിലും ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം 15 വരെ പത്തനംതിട്ട: ജില്ലയിൽ വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ കാര്‍ഡ് വിതരണം ചെയ്യാൻ സാങ്കേതിക കാരണങ്ങളാല്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ 15 വരെ നിലവിലുള്ള രീതിയില്‍ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാമെന്ന് ആർ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.