പന്തളം: നഗരസഭയിലെ വ്യാഴാഴ്ച ആരംഭിക്കും. വ്യാഴാഴ്ച മുതൽ നാലുവരെ കുരമ്പാല എൽ.പി.എസ്, അഞ്ച് മുതൽ ആറ് വരെ വയോജന വിനോദ വിജ്ഞാനകേന്ദ്രം, ഏഴിന് വല്ലാറ്റൂർ സാംസ്കാരികനിലയം, എട്ടു മുതൽ 10വരെ ചേരിക്കൽ ഐ.ടി.സി, 11 മുതൽ 12 വരെ മുടിയൂർക്കോണം എം.ടി.എൽ.പി.എസ്, 13 മുതൽ 14വരെ തോട്ടക്കോണം സ്കൂൾ, 15 മുതൽ 16വരെ മുട്ടാർ സാംസ്കാരിക നിലയം, 19 മുതൽ 20 വരെ വലക്കടവ് സാംസ്കാരിക നിലയം, 20 മുതൽ 21വരെ പൂഴിക്കാട് ഹോളിസ്റ്റിക് ഫൗണ്ടേഷൻ, 22 മുതൽ 23വരെ തോന്നല്ലൂർ സ്കൂൾ, 24 മുതൽ 25വരെ കടക്കാട് എൽ.പി.എസ്, 26 മുതൽ 27വരെ എസ്.വി.എൽ.പി.എസ് കടക്കാട് 28ന് സൻെറ് സ്റ്റീഫൻസ് ചർച്ച് പൂഴിക്കാട്, 29 മുതൽ 30വരെ നഗരസഭ ഓഫിസ് പന്തളം എന്നീ ക്രമങ്ങളിൽ നടക്കും. സ്വാഗതസംഘം രൂപവത്കരിച്ചു പന്തളം: തപസ്യ കലാസാഹിത്യവേദി ജില്ല സമിതി നേതൃത്വത്തിൽ സീതത്തോട് കേന്ദ്രമാക്കി നടത്തുന്ന ആരണ്യകാണ്ഡ യാത്രക്ക് സ്വാഗതസംഘം രൂപവത്കരിച്ചു. ആദി കാവ്യമായ രാമായണത്തിൻെറ വേരുകൾ പതിഞ്ഞ ഐതിഹ്യ പെരുമ നിറഞ്ഞ സാംസ്കാരിക ചരിത്ര ശേഷിപ്പുകൾ സ്ഥിതിചെയ്യുന്ന രാമായണ ഗ്രാമമായ സീതത്തോട്ടിലാണ് ആരണ്യകാണ്ഡ യാത്ര സംഘടിപ്പിക്കുന്നത്. 13ന് സീതക്കുഴിയിൽനിന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ദീപ േപ്രാജ്ജ്വലനം നടത്തി ആരംഭിക്കുന്ന യാത്ര സീതത്തോട് ടൗണിൽ സമാപിക്കും. തുടർന്ന് സാംസ്കാരിക സദസ്സ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. വനിത കമീഷൻ മുൻ അംഗം ഡോ. പ്രമീള ദേവി മുഖ്യാതിഥിയാകും. സന്തോഷ് കുമാർ ജനറൽ കൺവീനറായും സോമൻ വിനായക ട്രഷററായും ജി. സുനിൽകുമാർ വ്യവസ്ഥ പ്രമുഖായും 30 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. പന്തളം രക്തസാക്ഷിദിനാചരണം നാളെ പന്തളം: പന്തളം രക്തസാക്ഷിദിനം രണ്ടിന് പന്തളത്ത് വിപുലമായ രീതിയിൽ ആചരിക്കും. പന്തളം രക്തസാക്ഷികളായ ഭാനുവിൻെറയും നാരായണപിള്ളയുടെയും 46ാമത് അനുസ്മരണ പരിപാടികളോടനുബന്ധിച്ച് വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യക്ഷാമത്തിനെതിരെ 1973 ആഗസ്റ്റ് രണ്ടിന് പന്തളത്ത് നടന്ന പ്രകടത്തിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് സി.പി.എമ്മിൻെറ മുന്നണി പോരാളികളായിരുന്ന ഭാനുവും നാരായണപിള്ളയും മരിച്ചത്. വെടിവെപ്പ് നടന്ന കുരമ്പാല അമ്പലത്തിനാൽ ചൂര ജങ്ഷനിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തും. ഇവിടെ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനക്കുശേഷം മുടിയൂർക്കോണത്തുള്ള പന്തളം രക്തസാക്ഷി മണ്ഡപത്തിലേക്ക് വാഹനറാലി നടക്കും. പന്തളം രക്തസാക്ഷി മണ്ഡപത്തിൽ 1973ലെ സമരത്തിന് നേതൃത്വം നൽകിയ മുതിർന്ന നേതാവ് പി.കെ. കുമാരൻ പതാക ഉയർത്തും. വൈകീട്ട് അഞ്ചിന് പന്തളം മെഡിക്കൽ മിഷനിൽനിന്ന് സംയുക്ത പ്രകടനം നടക്കും. തുടർന്ന് പന്തളം പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ പൊതുസമ്മേളനം ചേരും. പരിപാടികൾ ഇന്ന് കുമ്പഴ ഓർത്തഡോക്സ് പള്ളി: 15 നോമ്പാചരണം, കുർബാന -രാവിലെ 7.30 കല്ലൂപ്പാറ സൻെറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി: 15 നോമ്പാചരണവും വിശുദ്ധ ദൈവമാതാവിൻെറ വാങ്ങിപ്പു പെരുന്നാളും-കൊടിയേറ്റ്- രാവിലെ 7.30 കോഴഞ്ചേരി സൻെറ് തോമസ് കോളജ്: പ്ലേസ്മൻെറ് ഡ്രൈവ്-രാവിലെ 10.00 നാരങ്ങാനം നിരന്നുകാല ജങ്ഷൻ: കേരള വനിത കമീഷൻ സെമിനാർ-രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.