പത്തനംതിട്ട: അരുവിക്കുഴി വെള്ളച്ചാട്ടത്തില്‍ സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ സാധ്യത പരിശോധിക്കുമെന്ന് കലക്ട ര്‍ പി.ബി. നൂഹ് പറഞ്ഞു. ടൂറിസം വികസനത്തിന് പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി കോഴഞ്ചേരി തോട്ടപ്പുഴശേരി വില്ലേജിലെ അരുവിക്കുഴി വെള്ളച്ചാട്ടം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളച്ചാട്ടത്തിൻെറ ചുറ്റുമുള്ള സ്ഥലങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. സാധ്യതപഠനം ഉടന്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. പത്തനംതിട്ട കുമ്പഴയില്‍ തുടങ്ങുന്ന ടൂറിസം പ്രോജക്ട് വിലയിരുത്താന്‍ അടുത്തയാഴ്ച എത്തുന്ന സാധ്യതപഠന ടീമിനെ അരുവിക്കുഴിയിലും പദ്ധതി തയാറാക്കാൻ നിയോഗിക്കും. സ്ഥിരമായി വെള്ളം കെട്ടിനില്‍ക്കാത്ത സാഹചര്യം കണക്കിലെടുത്ത് വെള്ളം എങ്ങനെ തടഞ്ഞുനിര്‍ത്താം, വെള്ളം പമ്പുചെയ്ത് മുകളിലെത്തിച്ച് വീണ്ടും വെള്ളച്ചാട്ടമാക്കുക തുടങ്ങിയ സാധ്യതയും പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. തിരുവല്ല തഹസിൽദാർ ശോഭന ചന്ദ്രൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം. ഹുസൈൻ, തോട്ടപ്പുഴശേരി വില്ലേജ് ഓഫിസർ മിനികുമാരി എന്നിവർ പങ്കെടുത്തു. ഇലന്തൂർ-മല്ലപ്പുഴശേരി ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം രണ്ടിന് പത്തനംതിട്ട: ഇലന്തൂർ-മല്ലപ്പുഴശേരി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം രണ്ടിന് ഉച്ചക്ക് 2.30ന് ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെട്ട ഇലന്തൂർ, മല്ലപ്പുഴശേരി പഞ്ചായത്തുകളിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം 2006ൽ വിഭാവനം ചെയ്തിരുന്നു. ഒന്നാം ഘട്ടത്തിൽ ഉപരിതല ജലസംഭരണിയും ഭൂതല ജലസംഭരണിയും നിർമിക്കാനും പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കാനും ആറുകോടി രൂപ അനുവദിച്ചു. രണ്ടാം ഘട്ടത്തിൽ ശുദ്ധീകരണശാല നിർമാണം, രണ്ട് മേഖലകളിൽ വിതരണ ശൃംഖലകൾ, പമ്പിങ് മെയിൻ, പമ്പ് സെറ്റ് സ്ഥാപിക്കൽ എന്നിവക്ക് 8.67 കോടി രൂപ അനുവദിച്ചു. കൂടാതെ സ്രോതസ്സ് വിപുലീകരണത്തിന് 58.5 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയിലാണ് മൂന്ന് അനുമതികളും ലഭ്യമായത്. ഒന്നും രണ്ടും ഘട്ടത്തിലെ പ്രവൃത്തികളും സ്രോതസ്സ് വിപുലീകരണവും പൂര്‍ത്തീകരിച്ച് പദ്ധതി പൂര്‍ണസജ്ജമാക്കി. പമ്പാനദിയാണ് പദ്ധതിയുടെ സ്രോതസ്സ്. ആറന്മുള കടവിൽ നിലവിലുള്ള ആറു മീറ്റര്‍ വ്യാസമുള്ള കിണറ്റിൽ ആറ്റില്‍നിന്നുള്ള ജലം ശേഖരിക്കുന്നു. 250 എം.എം ഡി.ഐ പൈപ്പ് അഞ്ച് കി.മീറ്ററില്‍ പമ്പിങ്ങിന് സ്ഥാപിച്ച് ജലം ശുദ്ധീകരണശാലയിൽ എത്തിക്കുന്നു. ഇതിന് 80 എച്ച്.പി ശേഷിയുള്ള പമ്പ്സെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരുത്തന്‍പാറയിൽ നിര്‍മിച്ച ശുദ്ധീകരണശാലയുടെ ശേഷി പ്രതിദിനം 45 ലക്ഷം ലിറ്ററാണ്. ശുദ്ധീകരിച്ച ജലം മൂന്നു മേഖലകളായി തിരിച്ച് വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടത്. ശുദ്ധീകരണശാലയില്‍നിന്ന് 6.43 ലക്ഷം ലിറ്റർ ശേഷിയുള്ള പരുത്തന്‍പാറ ഉപരിതല സംഭരണിയിലേക്ക് പമ്പിങ് മെയിൻ സ്ഥാപിച്ചു ജലം എത്തിക്കുന്നു. ഈ പദ്ധതി 2043ല്‍ 40,000 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണെന്ന് വാട്ടർ അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വൈ. സജീദ അറിയിച്ചു. പഞ്ചായത്ത് സൗജന്യമായി ലഭ്യമാക്കിയ സ്ഥലത്താണ് ശുദ്ധീകരണശാല നിര്‍മിച്ചിരിക്കുന്നത്. വിതരണ ശൃംഖല എത്താത്ത സ്ഥലങ്ങളിൽ പുതിയത് സ്ഥാപിക്കാൻ സംസ്ഥാന സര്‍ക്കാർ റീബില്‍ഡ് കേരള പദ്ധതിയിൽ പുതിയ പ്രോജക്ട് തയാറാക്കുന്ന പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതുകൂടി നടപ്പാക്കിയാൽ രണ്ട് പഞ്ചായത്തുകളിലെയും എല്ലാ പ്രദേശത്തും ശുദ്ധജലമെത്തിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.