അംഗൻവാടി അധ്യാപക സംഗമവും സെമിനാറും

കോഴഞ്ചേരി: ജില്ല പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷൻെറ നേതൃത്വത്തിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ അംഗൻവാടി അധ്യാപകരുട െ സംഗമവും ബോധവത്കരണ സെമിനാറും നടത്തി. കുട്ടികൾ അപകടത്തിൽപെട്ടാൽ നൽകേണ്ട പ്രഥമശുശ്രൂഷ മരുന്നുകൾ അടങ്ങിയ ഫസ്റ്റ് എയ്ഡ് ബോക്സുകൾ എല്ലാ അംഗൻവാടികൾക്കും വിതരണം ചെയ്തു. 14 അംഗൻവാടികളിലെ അധ്യാപകരും ജീവനക്കാരും സംബന്ധിച്ചു. തെക്കേമല പ്രിയദർശിനി അംഗൻവാടിയിൽ നടന്ന സംഗമം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ശ്യാംമോഹൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോമോൻ പുതുപ്പറമ്പിൽ, സാറാമ്മ ഷാജൻ, അധ്യാപക പ്രതിനിധി ഓമന ദിവാകരൻ എന്നിവർ സംസാരിച്ചു. ആദ്യമായാണ് ഗ്രാമപഞ്ചായത്തിൽ അംഗനവാടികൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ വിതരണം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.