പത്തനംതിട്ട: നിരവധി പേര്‍ക്ക് അർബുദം കണ്ടെത്തിയ അപ്പർകുട്ടനാട്ടിലെ കടപ്ര, നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തുകള ില്‍ വിദഗ്ധ പഠനം നടത്താൻ മാത്യു ടി. തോമസ് എം.എൽ.എയുടെ അധ്യക്ഷതയില്‍ തിരുവല്ല ആർ.ഡി.ഒ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്രാഥമികമായി ആഗസ്റ്റ് 12 മുതല്‍ 24 വരെ വിവരശേഖരണം നടത്തും. കാരണം എന്താണെന്ന് കണ്ടെത്താൻ വിദഗ്ധ പഠനത്തിന് സബ് കമ്മിറ്റി രൂപവത്കരിച്ചു. ജില്ല മെഡിക്കല്‍ ഓഫിസർ (ആരോഗ്യം), ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ, ഡെപ്യൂട്ടി ഡി.എം.ഒ, പുഷ്പഗിരി, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ മെഡിക്കല്‍ സംഘം, നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ മൂന്ന് മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സബ് കമ്മിറ്റി. സബ് കമ്മിറ്റിയുടെ യോഗം ആഗസ്റ്റ് മൂന്നിന് റവന്യൂ ഡിവിഷനൽ ഓഫിസര്‍ ഡോ. വിനയ് ഗോയലിൻെറ അധ്യക്ഷതയില്‍ ആർ.ഡി.ഒ ഓഫിസില്‍ ചേരും. ഡാറ്റ കലക്ഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തയാറാക്കി അതത് പഞ്ചായത്തുകളിൽ നല്‍കും. ആഗസ്റ്റ് അഞ്ചിന് നിരണം, പെരിങ്ങര പഞ്ചായത്തുകളിലും ആറിന് കടപ്ര പഞ്ചായത്തിലും പഞ്ചായത്തുതല യോഗം ചേരും. വിവരശേഖരണം പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ക്ക് ആഗസ്റ്റ് 29ന് ആർ.ഡി.ഒയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും. കടപ്ര പഞ്ചായത്തിലെ 13, നിരണം പഞ്ചായത്തിലെ 11, 12 വാര്‍ഡുകളിലും പെരിങ്ങര പഞ്ചായത്തിലുമാണ് അർബുദം കണ്ടെത്തിയത്. തിരുവല്ല സബ് കലക്ടര്‍ ഡോ. വിനയ് ഗോയലിൻെറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സതീഷ് ചാത്തങ്കരി, നിരണം പഞ്ചായത്ത് പ്രസിഡൻറ് ലത പ്രസാദ്, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ, കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജേശ്വരി, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.എൽ. ഷീജ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷൻ, കടപ്ര വില്ലേജ് ഓഫിസര്‍ കെ.ജി. ഹരിദാസ്, നിരണം എസ്.വി. ഒ ഷണ്‍മുഖന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.