വീട്ടിൽ കയറി മാല പൊട്ടിക്കൽ; രണ്ടാം പ്രതി പിടിയിൽ

കോന്നി: വീട്ടിൽ കയറി വയോധികയുടെ സ്വർണമാല പൊട്ടിച്ച സംഭവത്തിൽ രണ്ടാംപ്രതിയെ കോന്നി പൊലീസ് പിടികൂടി. പത്തനംതിട്ട മുദാർവീട്ടിൽ നജീബാണ് (30) പിടിയിലായത്‌. ഏപ്രിൽ 30നായിരുന്നു സംഭവം. ഈട്ടിമൂട്ടിൽപടി അഞ്ചുമുറി വടക്കേക്കര സാറാമ്മയുടെ (73) രണ്ട് പവൻെറ മാലയാണ് കവർന്നത്. കാറിലെത്തിയ പ്രതികളിൽ ഒരാൾ വീട്ടിൽ കയറി മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിലെ ഒന്നാം പ്രതി വാര്യാപുരം നിരവുകാലായിൽ തുണ്ടിൽ വീട്ടിൽ അൻസൻ ജോണിനെ (40) നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. അൻസൻ ജോണിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നജീബ് ആസ്ട്രേലിയയിലേക്ക് രക്ഷപ്പെട്ടു. ആസ്ട്രേലിയയിൽനിന്ന് ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനമിറങ്ങുമ്പോഴാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷണമുതൽ 10.4 ഗ്രാം സ്വർണം പത്തനംതിട്ടയിലെ ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു. ജില്ല പൊലീസ് ചീഫ് ജി. ജയദേവ്, ഡിവൈ.എസ്.പി ജവഹർ ജനാർദനൻ, കോന്നി സി.ഐ എസ്. അഷാദ് എന്നിവരുടെ സഹകരണത്തോടെ കോന്നി സബ് ഇൻസ്പെക്ടർ ബിനു കിരൺ, എ.എസ്.ഐ മാത്യു വർഗീസ്, ഡ്രൈവർ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.