കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയില്‍ അഞ്ചു ലക്ഷത്തിൻെറ സൗജന്യ ചികിത്സ പത്തനംതിട്ട: കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ ്രകാരം കിടത്തിച്ചികിത്സ വേണ്ട അവസരങ്ങളില്‍ ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ സൗജന്യചികിത്സ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കുമെന്ന് ചിയാക് ജില്ല പ്രോജക്ട് മാനേജര്‍ ടി.എ. അഖില്‍ കുമാര്‍ അറിയിച്ചു. 2008 മുതലുള്ള ആർ.എസ്.ബി.വൈ പദ്ധതിയാണ് ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ആയുഷ്മാന്‍ ഭാരത്/കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി എന്ന പേരില്‍ അറിയപ്പെടുന്നത്. ജില്ലയില്‍ 1,54,553 കുടുംബങ്ങളാണ് അംഗങ്ങൾ. ഇതില്‍ 1,28,122 കുടുംബങ്ങള്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്തു. ആഗസ്റ്റ് 30വരെയാണ് കാര്‍ഡ് പുതുക്കാന്‍ അവസരം. കുടുംബത്തിലെ ഒരു അംഗം കാര്‍ഡ് പുതുക്കിയാല്‍ മതി. മറ്റ് അംഗങ്ങള്‍ക്ക് ചികിത്സ ആവശ്യമെങ്കില്‍ കാര്‍ഡില്‍ അവരുടെ പേര് കൂട്ടിച്ചേര്‍ക്കാം. പുതുക്കിയ കാര്‍ഡുകളില്‍ മാത്രമേ ആഗസ്റ്റ് 30ന് ശേഷം അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയൂ. ചിസ്, ചിസ് പ്ലസ്, എസ് ചിസ്, ആർ.എസ്.ബി.വൈ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്ത് പരിരക്ഷ ലഭിക്കുന്ന കുടുംബങ്ങളും 2011ലെ കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിൻെറ അടിസ്ഥാനത്തില്‍ ആയുഷ്മാന്‍ പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവരും അര്‍ഹരാണ്. തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ കാര്‍ഡ് വിതരണം നടന്നുവരുന്നു. റേഷന്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ് കാര്‍ഡ്/ പ്രധാനമന്ത്രിയുടെ കത്ത്, ആധാര്‍ കാര്‍ഡ് സഹിതമെത്തി കാര്‍ഡ് പുതുക്കാം. ചികിത്സ നടത്തിയില്ലെങ്കിലും എല്ലാ വര്‍ഷവും പുതുക്കണം. ജനാവകാശ സംരക്ഷണ സംഘം പ്രവർത്തനം ആരംഭിച്ചു പത്തനംതിട്ട: ജനാവകാശ സംരക്ഷണ സംഘം പ്രവർത്തനം ആരംഭിച്ചു. യോഗം പി.കെ. നിജുകുമാർ ഉദ്ഘാടനം ചെയ്തു. വി.ടി. ഷിജി അധ്യക്ഷതവഹിച്ചു. ചെങ്ങറ കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജി. രവീന്ദ്രൻ, പി.കെ. കുഞ്ഞുമോൻ, വി.ജി. ഗോപാലൻ, കെ.കെ. നാരായണൻ, ദേവകി ശശി, ശോഭന വിശ്വംഭരൻ, പ്രഭല കുമാരി എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികൾ: പി.കെ. നിജുകുമാർ (പ്രസി.), ജി. രവീന്ദ്രൻ (ജന. സെക്ര.), എം.ടി. ശ്രീനിവാസ് (ട്രഷ.), ചെങ്ങറ കുട്ടപ്പൻ (രക്ഷ.), വി.ടി. ഷിജി (വർ. പ്രസി.), വി.കെ. കുഞ്ഞുമോൻ (ജോ.സെക്ര.), വി.ജി. ഗോപാലൻ, രാമസ്വാമി, കെ.ബി. വിനോദ് (വൈ. പ്രസി.), കെ.കെ. നാരായണൻ, സോമൻ, ഒ.പി. ഗോപി (സെക്ര.). ബൈപാസ് നിർമാണം പൂർത്തിയാക്കണം തിരുവല്ല: ബൈപാസ് നിർമാണം പൂർത്തീകരിച്ച് കോഴഞ്ചേരി ഭാഗത്തേക്കുള്ള ഗതാഗതം സാധ്യമാക്കണമെന്നും നഗരത്തിലെ റോഡ് പണി പൂർത്തീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് യോഗം ആവശ്യലെട്ടു. ആഗസ്റ്റ് ഒന്ന് കരിദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു, പ്രസിഡൻറ് ബാബു പറയത്തു കാട്ടിൽ അധ്യക്ഷതവഹിച്ചു. റിജു വാഴൂർ, ജിജോ പി. ജോസഫ്, റെജി കുരുവിള, ബാബു ചേനത്തറ, തോമസ് ചെറിയാൻ, സജി ചെറിയാൻ, സിജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.