തിരുവല്ല: തിരുമൂലപുരം എസ്.ബി.ടി . വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. എ.ടി.എമ്മിൻെറ വയറുകൾ വലിച്ചിളക്കി കാമറ ബന്ധവു ം വേർപെടുത്തി. റോഡിൽ വാഹനങ്ങൾ കൂടിയതിനാൽ കവർച്ചശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഹെൽമറ്റും തൂണിയുംകൊണ്ട് മുഖംമറച്ച മൂന്നംഗ സംഘമാണ് കവർച്ച നടത്താൻ ശ്രമിച്ചത്. ഇതിൻെറ ദൃശ്യങ്ങൾ എ.ടി.എമ്മിലെയും എതിർവശമുള്ള ഹോട്ടലിലെയും സി.സി ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ആളുകളെ വ്യക്തമല്ല. ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് കരുതുന്നു. തിരുവല്ല ഡിവൈ.എസ്.പി ഉമേഷ്കുമാർ, സി.ഐ പി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.