പത്തനംതിട്ട: ലൈഫ് മിഷൻെറ ഭാഗമായി മൂന്ന് പാര്‍പ്പിട സമുച്ചയത്തിൻെറ നിര്‍മാണം ഈ വര്‍ഷം നടത്തും. ഭൂരഹിതരായവര്‍ക ്കുവേണ്ടിയുള്ള ഭവന നിര്‍മാണമാണ് മൂന്നാംഘട്ടമായി ഈ വര്‍ഷം ഏറ്റെടുത്തിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്നതും സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലുള്ളതുമായ ഭൂമിയില്‍ ഫ്ലാറ്റുകള്‍ നിര്‍മിച്ച് സാമൂഹികസാമ്പത്തിക ഉപജീവന സേവനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളോടുകൂടിയ വീടുകള്‍ ലഭ്യമാക്കാനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ജില്ലയില്‍ പന്തളം നഗരസഭ മുടിയൂര്‍ക്കോണം മന്നത്തുകോളനിക്കു സമീപം 72 സൻെറും ഏഴംകുളം ഗ്രാമപഞ്ചായത്ത് ഏനാത്തിന് സമീപം 93 സൻെറും റവന്യൂ വകുപ്പ് മെഴുവേലിയില്‍ മൂന്ന് ഏക്കര്‍ സ്ഥലവുമാണ് നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ പന്തളത്ത് ഫ്ലാറ്റുകള്‍ നിര്‍മിക്കാൻ 5,91,19,816 രൂപക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഏഴംകുളം ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ 93 സൻെറ് സ്ഥലത്ത് സംസ്ഥാന സഹകരണ വകുപ്പിൻെറ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്ലാറ്റുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. കോഴഞ്ചേരി മാരാമണ്‍ പീടികയില്‍ പടിഞ്ഞാറേതില്‍ തോമസ് ജേക്കബ് ഭാര്യ മേരി തോമസ് എന്നിവര്‍ റവന്യൂ വകുപ്പിന് വിട്ടുനല്‍കിയ മൂന്നര ഏക്കര്‍ സ്ഥലത്ത് റീബില്‍ഡ് കേരളയുടെ ഭാഗമായി വീട് നിര്‍മിക്കുന്നിടം ഒഴികെയുള്ള മൂന്ന് ഏക്കര്‍ സ്ഥലത്ത് ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍ നിര്‍മിക്കും. ഇതിൻെറ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിവിധ തദ്ദേശസ്ഥാപനങ്ങളുടെ കൈവശമുള്ള ചെറിയ പ്ലോട്ടുകളില്‍ ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് ഭവന സമുച്ചയങ്ങള്‍ നിര്‍മിച്ച് ഭൂരഹിത ഭവനരഹിതര്‍ക്കു നല്‍കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. കൂടാതെ ഭൂരഹിതര്‍ക്ക് മൂന്ന് സൻെറ് സ്ഥലം വാങ്ങാൻ രണ്ടുലക്ഷം രൂപവീതം നല്‍കാനും അനുവദിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ക്കായി ജില്ല, ബ്ലോക്ക് പഞ്ചായത്തുകള്‍ നീക്കിെവച്ച 20 ശതമാനം തുക ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറും. മാതൃകയായി കടപ്രയിലെ ലൈഫ് വീടുകള്‍ പത്തനംതിട്ട: കടപ്രയിലെ സീറോ ലാന്‍ഡ്‌ലെസ് കോളനിയിലെ 12 ലൈഫ് വീടുകള്‍ പ്രളയത്തെ അതിജീവിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ആകെ മുങ്ങിപ്പോയ പ്രദേശമാണ് കടപ്ര. പമ്പാനദിയുടെ തീരത്തെ ഈ ഗ്രാമത്തിലെ വീടുകളില്‍ ചെറിയ വെള്ളപ്പൊക്കത്തിൽപോലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കാൻ എട്ട് അടി മുതല്‍ 10 അടി വരെ ഉയരമുള്ള തൂണുകളിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഹാളും രണ്ട് കിടപ്പുമുറിയും അടുക്കളയും ശുചിമുറിയും അടങ്ങുന്ന ഈ വീടുകള്‍ ഏഴുലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ നല്‍കുന്ന നാലുലക്ഷം രൂപ കൂടാതെ ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ മലയാളി അസോസിയേഷന്‍സ് (ഫോമ) എന്ന സംഘടന നല്‍കുന്ന ഒന്നരലക്ഷം രൂപയും തണല്‍ എന്ന സന്നദ്ധ സംഘടന നല്‍കുന്ന ഒന്നരലക്ഷം രൂപയും വിനിയോഗിച്ചാണ് പ്രളയത്തെ അതിജീവിക്കുന്ന വീടുകള്‍ നിര്‍മിച്ചിട്ടുള്ളത്. തണലിൻെറ പ്രവര്‍ത്തകരാണ് ഭവനനിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഈ പ്രദേശത്ത് ഫോമയും തണലും ചേര്‍ന്ന് നിര്‍മിക്കുന്ന 20 വീടുകളും റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി മുത്തൂറ്റ് ഗ്രൂപ് നിര്‍മിച്ചു നല്‍കുന്ന 15 വീടുകളും ചേര്‍ത്ത് സാമൂഹിക സാമ്പത്തിക ഉപജീവന സേവനങ്ങള്‍ ലഭ്യമാക്കുന്ന രീതിയില്‍ ഭവന സമുച്ചയം വികസിപ്പിക്കാനും ലൈഫ് മിഷന്‍ ഉദ്ദേശിക്കുന്നതായി ജില്ല കോഓഡിനേറ്റര്‍ സി.പി. സുനില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.