യുവതിയു​െടയും കുഞ്ഞി​െൻറയും മരണത്തിൽ ദൂരുഹതയെന്ന് ബന്ധുക്കൾ

യുവതിയുെടയും കുഞ്ഞിൻെറയും മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ കോന്നി: തേക്കുതോട്ടിൽ അമ്മയും കുഞ്ഞും ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായും സംഭവം അന്വേഷിക്കണമെന്നും യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്കായിരുന്നു മൃതദേഹം ആദ്യം എത്തിച്ചത്. എന്നാൽ, ഇവിടെ എത്തിയ യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയായിരുന്നു. തേക്കുതോട് ഇൻഡേക്ക് പമ്പ് ഹൗസിന് സമീപം വാടകക്ക് താമസിച്ചുവന്നിരുന്ന പാറക്കടവിൽ വീട്ടിൽ സുമോജിൻെറ ഭാര്യ പാറക്കടവിൽ വീട്ടിൽ ദേവിക (24), മകൾ ശ്രീദേവി (മൂന്ന്) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ തേക്കുതോട് മൂഴിയിലെ കല്ലാറ്റിൽ സ്ഥാപിച്ചിരിക്കുന്ന ഇൻഡേക്ക് പമ്പ് ഹൗസിന് സമീപം ചാടി ആത്മഹത്യ ചെയ്തത്. ശ്രീദേവിയെ അരയിൽ കെട്ടിവെച്ചതിന് ശേഷമായിരുന്നു ദേവിക നദിയിലേക്ക് ചാടിയത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേക്കും നാട്ടുകാർ മൃതദേഹങ്ങൾ കരക്ക് എത്തിക്കുകയായിരുന്നു. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.