കാർഗിൽ വിജയ്ദിവസ് ആചരിച്ചു

തിരുവല്ല: മാർത്തോമ കോളജിലെ എൻ.സി.സി, തിരുവല്ല എം.ജി.എം സ്കൂൾ, ഇരുവെള്ളിപ്ര സൻെറ് തോമസ്, ദേവസ്വം ബോർഡ് ഹയർ സെക്കൻഡ റി എന്നീ സ്കൂളുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കാവുംഭാഗം അമർ ജവാൻ സ്മാരകത്തിൽ കാർഗിൽ വിജയ് ദിനം ആചരിച്ചു. എൻ.സി.സി കാഡറ്റുകൾ കാർഗിൽ വിജയത്തെ അനുസ്മരിക്കുന്ന പോസ്റ്ററുകളുമായി തിരുവല്ലയിൽനിന്ന് റാലിയായി അമർ ജവാൻ സ്മാരകത്തിൽ എത്തിച്ചേർന്നു. മാർത്തോമ കോളജിലെ എൻ.സി.സി കാഡറ്റുകൾ സെമിമോണിയൽ പരേഡ് നടത്തി. 15 കേരള എൻ.സി.സി ബറ്റാലിയൻ കമാൻസിങ് ഓഫിസർ കേണൽ. സഞ്ജീവ് ബവേജ അമർ ജവാൻ സ്മാരകത്തിൽ റീത്ത് സമർപ്പിച്ചു. തുടർന്ന് യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരെ കമാൻഡിങ് ഓഫിസർ ആദരിച്ചു. മാർത്തോമ കോളജിൽ നടന്ന ദിനാചരണത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. ഐ.സി.കെ. ജോൺ മുഖ്യസന്ദേശം നൽകി. അസോസിയേറ്റ് എൻ.സി.സി ഓഫിസർമാരായ ലഫ്റ്റനൻറ് റെയിസൻ സാം രാജു, തേഡ് ഓഫിസർ മെൻസി വർഗീസ്, ജെനി ജോസ്, എസ്. ലത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.