വിമുക്തി ക്ലബ് ഉദ്ഘാടനം ചെയ്തു

പന്തളം: പൂഴിക്കാട് ഗവ.യു.പി സ്കൂളിൽ വിമുക്തി ക്ലബിൻെറ ഉദ്ഘാടനം അടൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. മോഹൻകുമാർ ന ിർവഹിച്ചു. ചടങ്ങിൽ ലഹരിവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് നടത്തിയ ചിത്രരചന മത്സരത്തിൽ വിജയികളായ എൽ. കാർത്തിക്, എസ്. അശ്വന്ത്, പ്രണവ് ചന്ദ്രൻ, എച്ച്‌.എസ്. അമൃത, അജോ അനിൽ, അമൽ സന്തോഷ് എന്നിവർക്ക് സമ്മാനവും കാഷ് അവാർഡും പന്തളം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലസിത നായർ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് രമേശ് നാരായണൻ അധ്യക്ഷതവഹിച്ചു. അധ്യാപകരായ കെ.ജി. സുജ, ശ്രീനാഥ്, ലളിത, ആർ. സിന്ധു എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക ബി. വിജയലക്ഷ്മി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.