മല്ലപ്പള്ളി: . കൊല്ലം അഞ്ചാലുംമൂട് മനു നിവാസിൽ ബൈജുവിനെയാണ് (40) കീഴ്വായ്പ്പൂര് സി.ഐ സഞ്ജയിൻെറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2001 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം. കുണ്ടറയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഓട്ടംപോകാനെന്ന വ്യാജേന കൊല്ലം ഉമയനല്ലൂർ പേരൂർ വീട്ടിൽ മുജീബിനെ ഓട്ടംവിളിച്ചശേഷം രാത്രി 12ന് കുന്നന്താനം പാമല എസ്റ്റേറ്റിൽ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി കഴുത്തുഞെരിച്ച് കൊല്ലാനും അംബാസിഡർ കാറുമായി കടക്കാനുമായിരുന്നു ശ്രമം. എന്നാൽ, പരാജയെപ്പട്ടു. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ തിരുവല്ല ഡിവൈ.എസ്.പി ജെ. ഉമേഷ്കുമാറിൻെറ മേൽനോട്ടത്തിലായിരുന്നു അറസ്റ്റ്. എസ്.സി.പി.ഒ ശിവപ്രസാദ്, സി.പി.ഒ ജോബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.