റാന്നി: ഇട്ടിയപ്പാറ ടൗണിലെ ഓട്ടോകളുടെ പാർക്കിങ് സംബന്ധിച്ച് വ്യാപാരികളുടെ നിർദേശത്തോട് പഞ്ചായത്ത് അധികൃതർക ്കും തൊഴിലാളി യൂനിയൻ നേതാക്കൾക്കും അനുകൂല സമീപനം. ഇട്ടിയപ്പാറ ടൗണിനോടനുബന്ധിച്ച് കോളജ് റോഡ്, ഐത്തല, ചെത്തോങ്കര റോഡുകളിൽ കടകൾക്കു മുന്നിൽനിന്ന് മൂന്നടിയെങ്കിലും അകലത്തിൽ മാത്രമേ ഓട്ടോകൾ പാർക്കിങ് നടത്താവു എന്നാണ് പുതിയ തീരുമാനം. പഴവങ്ങാടി പഞ്ചായത്ത് വിളിച്ചുകുട്ടിയ ജനപ്രതിധികളുടെയും ഉദ്യോഗസ്ഥരുടെയും യൂനിയൻ പ്രതിനിധികളുടെയും സംയുക്ത യോഗത്തിേൻറതാണ് തീരുമാനം. ഓട്ടോകൾ നിയന്ത്രിത സ്ഥലത്തു മാത്രം പാർക്കിങ് നടത്താനായി ഐത്തല റോഡിലേക്ക് തിരിയുന്നതിൻെറ ഇടതുഭാഗത്തായി നോ പാർക്കിങ് ബോർഡ് സ്ഥാപിക്കും. അതോടൊപ്പം പഞ്ചായത്തിൻെറ പുതിയ ഫ്രണ്ട് ഓഫിസ് ഭാഗത്തുനിന്ന് പാർക്കിങ് പൂർണമായും ഒഴിവാക്കാനാണ് യോഗത്തിൽ ഉയർന്ന നിർദേശം. നോ പാർക്കിങ് മേഖലകളിൽ പാർക്കിങ് നടത്തുന്ന വാഹനങ്ങളിൽനിന്ന് പിഴ ഈടാക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് യോഗം നിർദേശിച്ചു. പഞ്ചായത്തിൻെറ വ്യാപാര സമുച്ചയത്തിനു മുന്നിൽ രണ്ട് ഓട്ടോകൾക്കു വീതം മാത്രമാണ് പാർക്കിങ്ങിന് ഇനി അനുമതിയുള്ളത്. ഓട്ടോകളും ടാക്സികളും ഓട്ടം പോകാൻ ഇനി മുതൽ മുൻഗണനക്രമം പാലിക്കണം. ഇതു സംബന്ധിച്ചുണ്ടാകാവുന്ന പരാതികളിൻമേൽ നിയമാനുസൃത തീരുമാനം ആർ.ടി.ഒ കൈക്കൊള്ളണം തുടങ്ങിയവയാണ് യോഗതീരുമാനം. ഇതിൽ മേഖലയിലെയും കടകളുടെ മുന്നിലെയും അനിയന്ത്രിത ഓട്ടോ പാർക്കിങ് സംബന്ധിച്ച് നേരേത്ത വ്യാപാരികൾ പരാതികൾ ഉന്നയിക്കുകയും പഞ്ചായത്ത് അധികൃതർക്കു മുന്നിൽ നിർദേശംവെക്കുകയും ചെയ്തിരുന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് കുറിയാക്കോസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.