ഫയര്‍ ആൻഡ്​ സേഫ്റ്റി എന്‍ജിനീയറിങ്​ കോഴ്‌സിലേക്ക് അപേക്ഷിക്കാം

പത്തനംതിട്ട: കെല്‍ട്രോണില്‍ പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിങ് കോഴ്‌സിലേക്ക് അപേക് ഷ ക്ഷണിച്ചു. കൂടുതല്‍ വിവരത്തിന് ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സൻെററിലോ 8606139232, 8075759481 നമ്പറുകളിലോ ബന്ധപ്പെടണം. കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പത്തനംതിട്ട: കെല്‍ട്രോണും ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മൻെറ് കമ്മിറ്റിയും ചേര്‍ന്ന് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിൻറനന്‍സ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8606139232, 8075759481. യോഗം ചേര്‍ന്നു പത്തനംതിട്ട: ഹരിത കേരള മിഷന്‍ പദ്ധതി പ്രകാരം കുന്നന്താനം പഞ്ചായത്തിനെ തരിശുരഹിത ഗ്രാമമാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ആലോചനയോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണക്കുറുപ്പ്, ജില്ല പഞ്ചായത്ത് അംഗം എസ്.വി. സുബിന്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് ടി.എന്‍. ശാന്തമ്മ, കൃഷി ഓഫിസര്‍ പ്രീജ പ്രേം, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ബി.കോം, എം.കോം കോഴ്സ് പ്രവേശനം മല്ലപ്പള്ളി: പരക്കാത്താനം സൻെറ് തോമസ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.കോം, എം.കോം കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സർട്ടിഫിക്കറ്റുകളുമായി നേരിൽ ഹാജരാകണം. ഫോൺ: 04692795000
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.