പത്തനംതിട്ട: പൊതുസർവിസ് രൂപവത്കരണവുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഓർഡിനൻസ് പുനഃപരിശോധിക്കണമെന്നും തനതുഫണ്ടിൽ കൂടി മാത്രം ശമ്പളവും പെൻഷനും നൽകണമെന്ന വ്യവസ്ഥ മാറ്റി നഗരസഭ ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് ട്രഷറി മുഖേന ശമ്പളവും പെൻഷനും നൽകണമെന്നും ഡി.സി.സി വൈസ് ചെയർമാൻ എ. സുരേഷ്കുമാർ ആവശ്യപ്പെട്ടു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കെ.എം.സി.എസ്.എ ജില്ല പ്രസിഡൻറ് ബിനു ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ആർ. മനോജ്കുമാർ, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി പ്രദീപ്, കൗൺസിലർമാരായ അൻസർ മുഹമ്മദ്, സിന്ധു അനിൽ, സജി.കെ. സൈമൺ, കെ.എം.സി.എസ്.എ സെക്രേട്ടറിയറ്റ് അംഗം സലിം, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി.എസ്. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.