പത്തനംതിട്ട: നിറംേചർത്ത സ്പിരിറ്റും വ്യാജമദ്യവുമായി ഒരാളെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. അങ്ങാടിക ്കൽ വടക്ക് തറയിൽ പുത്തൻവീട്ടിൽ വാടകക്ക് താമസിക്കുന്ന ബിജുവിനെയാണ് (43) സർക്കിൾ ഇൻസ്പെക്ടർ സഞ്ജീവ് കുമാറിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൂന്നു ലിറ്റർ നിറംചേർത്ത സ്പിരിറ്റും 10 ലിറ്റർ നിറംചേർത്ത വ്യാജമദ്യവും ഇയാളിൽനിന്ന് പിടിച്ചെടുത്തു. തമിഴ്നാട്ടിൽനിന്ന് കാലിത്തീറ്റയുടെ മറവിൽ കന്നാസുകളിൽ കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് നേർപ്പിച്ച് അഞ്ച് ലിറ്റർ കൊള്ളുന്ന കന്നാസുകളാക്കി വിൽപന നടത്തിവരുകയായിരുന്നു. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, പ്രിവൻറിവ് ഓഫിസർ രാധാകൃഷ്ണൻ ശശിധരൻപിള്ള, സിവിൽ എക്സൈസ് ഓഫിസർമാരായ ബിനുരാജ്, പ്രവീൺ, ശ്രീആനന്ദ്, രാജീവ്, രതീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ റാണി എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.