റോഡിലേക്ക് മരം വീണു

ചിറ്റാര്‍: വില്ലുന്നിപ്പാറ-നീലിപിലാവ് റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് സീതത്തോട് ഫയര്‍ സ്‌റ്റേഷനില്‍നിന്ന് ജീവനക്കാരെത്തി മരം മുറിച്ചുമാറ്റിയതിനു ശേഷമാണ് വാഹനങ്ങള്‍ക്കു കടന്നുപോകാനായത്. ഈ ഭാഗങ്ങളില്‍ റോഡിന് ഇരുവശത്തെയും വനത്തിൽ നിരവധി മരങ്ങളാണ് ചുവടുദ്രവിച്ചു നില്‍ക്കുന്നത്. പലതും നിലംപൊത്താറായ അവസ്ഥയിലാണ്. വനം വകുപ്പിൻെറ അധീനതയിലുള്ള മരങ്ങളാണിവ. ദിവസേന നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. പലപ്പോഴും യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.