പ്രിയങ്ക ഗാന്ധിയുടെ അറസ്​റ്റിൽ ജില്ലയിൽ പ്രതിഷേധം

പത്തനംതിട്ട: ഉത്തർപ്രദേശിൽ സോൻഭദ്രയിലെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട ഗോത്രവർഗക്കാരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പോയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് സന്ദർശനാനുമതി നിഷേധിക്കുകയും പ്രതിഷേധിച്ച് കുത്തിയിരുന്ന് സമരം ആരംഭിച്ചപ്പോൾ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ജില്ല ആസ്ഥാനത്ത് ഗാന്ധിപ്രതിമയുടെ മുന്നിൽ യോഗം ചേർന്നു. ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ദിനം ആചരിച്ചു. കോൺഗ്രസ് നേതാക്കളെ തെരുവിൽ വേട്ടയാടാനുള്ള ബി.ജെ.പിയുടെ നയമാണ് പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നതെന്ന് ആേൻറാ ആൻറണി പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ. സുരേഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദുൽ സലാം, ഡി.എൻ. തൃദീപ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ കലാം ആസാദ്, മണ്ഡലം പ്രസിഡൻറ് റനീസ് മുഹമ്മദ്, നേതാക്കളായ ഹരികുമാർ തട്ടയിൽ, എസ്. നഹാസ്, അജിത് മണ്ണിൽ, പ്രദീപ് കുമാർ, ആരിഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.