ഇട്ടിയപ്പാറയിൽ മലയിടിക്കുന്നു; 50ഓളം കുടുംബങ്ങളുടെ വഴിയില്ലാതായി ​

റാന്നി: ഇട്ടിയപ്പാറ നഗരമധ്യത്തിൽ പ്രദേശവാസികളുടെ വഴിയുൾപ്പെടെയുള്ള മലയിടിച്ച് മണ്ണ് നീക്കുന്നു. ഇട്ടിയപ്പാ റ-ചെത്തോങ്കര റോഡിലെ സിയോൻ കുന്നാണ് വീട് നിർമിക്കാനെന്ന പേരിൽ സ്വകാര്യ വ്യക്തി ഇടിച്ച് നിരത്തുന്നത്. തൊട്ട് മുകളിലുള്ള വീട് മണ്ണെടുപ്പ് മൂലം ഇടിഞ്ഞ് വീഴുമെന്ന സ്ഥിതിയിലാണ്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. റോഡും തോടും കൈയേറി മണ്ണെടുത്തത് ചൂണ്ടിക്കാട്ടി പഴവങ്ങാടി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് കുറ്റെപ്പടുത്തുന്നു. 60 വർഷം പഴക്കമുള്ള വഴി മണ്ണെടുത്ത് ഇല്ലാതാക്കിയത് മൂലം ഇവിടെയുള്ള 50ഓളം കുടുംബങ്ങൾ 50 മീറ്റർ താഴെയുള്ള ടൗണിലെത്താൻ രണ്ട് കിലോമീറ്റർ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്. അേതസമയം, ജിയോളജി വകുപ്പിൻെറതടക്കം മണ്ണെടുപ്പിന് എല്ലാ അനുമതിയും നേടിയിട്ടുണ്ടെന്ന് വസ്തു ഉടമ പറയുന്നു. ദിവസം 60 ലോഡ് മണ്ണ് വരെ കടത്തുന്നതായി നാട്ടുകാർ പറയുന്നു. നഗരമധ്യത്തിൽ വൻതോതിൽ മലയിടിച്ച് മണ്ണ് കടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നിയമപോരാട്ടങ്ങൾക്കും പ്രത്യക്ഷ സമരങ്ങൾക്കും ഒരുങ്ങുകയാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.