പത്തനംതിട്ട നഗരത്തിൽ സമരക്കുരുക്ക്​

പത്തനംതിട്ട: അടിക്കടിയുള്ള സമരങ്ങളെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂഷമാകുന്നു. ശനിയാഴ്ച രണ്ട് മാർച്ചാണ് നഗരത്തിൽ നടന്നത്. കെ.എസ്.ടി.എയുടെ ജില്ല മാർച്ചും സി.പി.എമ്മിൻെറ നഗരസഭ മാർച്ചും. വ്യാഴാഴ്ച എസ്.എഫ്.ഐ, എൻ.ജി.ഒ യൂനിയൻ, യൂത്ത് കോൺഗ്രസ് സംഘടനകളുടെ മാർച്ചാണ് നടന്നത്. ഏത് മാർച്ച് നടന്നാലും ഒരു മണിക്കൂറെങ്കിലും നഗരത്തിൽ ഗതാഗതം താളംതെറ്റും. കലക്ടറേറ്റ് പടിക്കൽകൂടി വാഹനങ്ങൾ കടത്തിവിടുകയുമില്ല. ജനറൽ ആശുപത്രിയിലും മറ്റും വരുന്നവർ സൻെറ് പീറ്റേഴ്സ് ജങ്ഷനിൽ ബസിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. വാഹനങ്ങൾ റിങ്റോഡിലും ഉപറോഡുകളിലും കുടുങ്ങിക്കിടക്കുകയും ചെയ്യാറുണ്ട്. സ്േറ്റഡിയം ജങ്ഷൻ, അബാൻ ജങ്ഷൻ എന്നിവിടങ്ങളിലും കുരുക്ക് രൂക്ഷമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.