കെ.എസ്.ടി.എ നേതൃത്വത്തിൽ അധ്യാപകരുടെ മാർച്ച്

പത്തനംതിട്ട: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ നേതൃത്വത്തിൽ പത്തനംതിട്ടയിൽ അധ്യാപകർ ജില്ല മാർച്ചും ധർണയു ം നടത്തി. കലക്ടറേറ്റ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് അധ്യാപകർ പങ്കെടുത്തു. നഗരസഭ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡൻറ് പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ഹരികുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.എൻ. ശ്രീകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. ബിന്ദു, സി.ടി. വിജയാനന്ദൻ, ജില്ല വൈസ് പ്രസിഡൻറ് എൽ.കെ. ലൈജു, ട്രഷറർ ബിനു ജേക്കബ് നൈനാൻ എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുക, വർഗീയത ചെറുക്കുക, കേന്ദ്രസർക്കാറിൻെറ പ്രതിലോമനയങ്ങൾ തിരുത്തുക, സർക്കാറിൻെറ ജനക്ഷേമ നയങ്ങളെ പിന്തുണക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. ജില്ല ഭാരവാഹികളായ എസ്. രാജേഷ്, വി.കെ. അജിത്, പി.കെ. പ്രസന്നൻ, പി.ജി. ആനന്ദൻ, എൻ.ഡി. വത്സല, കെ.എൻ. അനിൽ കുമാർ, എസ്. ശൈലജകുമാരി എന്നിവർ നേത്യത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.