കോന്നി: കോന്നി പെൺകുട്ടികളുടെ തിരോധാനത്തിനും അതിനു ശേഷമുള്ള അവരുടെ ദുരൂഹമരണത്തിനും ശനിയാഴ്ച നാലുവർഷം പൂർത്ത ിയാകുമ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിൽ. കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എന്നറിയുന്നു. നാലുവർഷത്തിനുള്ളിൽ അന്വേഷണത്തിൻെറ ഭാഗമായി മൂന്നൂറോളം പേരെ ചോദ്യംചെയ്തു. കൂടാതെ ഇവർ സഞ്ചരിച്ച ഭാഗങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ ബാഗിൽനിന്ന് ലഭിച്ച ബസ്, റെയിൽവേ ടിക്കറ്റുകൾ മൊബൈൽ ടവർ ലൊക്കേഷനുകൾ, ടാബ്, മൊബൈൽ ഫോണുകൾ, മൊബൈൽ ചാറ്റിങ് എന്നിവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. കുട്ടികളെ കാണാതായ ദിവസം പരാതി ലഭിച്ചിട്ടും അവർ മവേലിക്കരയിലെത്തി ഒരു പെൺകുട്ടിയുടെ മാതാവിൻെറ ഫോണിലേക്ക് മറ്റൊരു കുട്ടി വിളിച്ചതു കോന്നി പൊലീസിൽ മൊഴി നൽകിയിട്ടും അന്വേഷിക്കാൻ പൊലീസ് വീഴ്ച വരുത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 2015 ജൂലൈ ഒമ്പതാം തീയതിയാണ് കോന്നി ഗവ.ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ മൂന്നുപേരെ കാണാതായത്. നാലാം ദിവസം ഒറ്റപ്പാലം മങ്കര-ലക്കിടി റയിൽവേ സ്റ്റേഷനുകൾക്കിടയിൽ രണ്ട്പേരുടെ മൃതദേഹങ്ങളും ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ പരിക്കേറ്റ പെൺകട്ടിയും മരണത്തിനു കീഴടങ്ങി. മൂവരും ട്രെയിനിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 13ന് പുലർച്ച അഞ്ചിന് ഇതുവഴി കടന്നു പോയ ബംഗളൂരു-കന്യാകുമാരി എക്സപ്രസിൽനിന്ന് ഇവരുടെ ബാഗുകൾ കണ്ടെത്തിയിരുന്നു. അന്വേഷണത്തിൻെറ ആദ്യം ഘട്ടം മുതലേ കോന്നി പൊലീസിൻെറ വീഴ്ച ചൂണ്ടി കാണിക്കപ്പെട്ടിരുന്നു. പത്താംതരത്തിൽ ഉന്നത വിജയം നേടിയ മൂന്നു പെൺകുട്ടികളും പ്ലസ് വൺ മുതൽ പഠനത്തിൽ പിന്നാക്കം പോയപ്പോൾ തന്നെ ഇവർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻെറ നിഗമനം. കോന്നിയെ പിടിച്ചുകുലുക്കിയ സംഭവം ആദ്യം ആലപ്പുഴ ക്രൈംബ്രാഞ്ചും ഇപ്പോൾ തിരുവല്ല ക്രൈം ബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.