മാനോനില തെറ്റിയ വൃദ്ധമാതാവിനെ ആശുപത്രിയിൽ എത്തിച്ചു

പന്തളം: ജനമൈത്രി പൊലീസും വാർഡ് കൗൺസിലറും ചേർന്ന് മാനോനില തെറ്റിയ വൃദ്ധമാതാവിനെ മഹാത്മ ജെറിയാട്രിക് കെയർ ആശ ുപത്രിയിൽ എത്തിച്ചു. പൂഴിക്കാട് താവളത്തിൽ വടക്കേതിൽ ചിന്നമ്മയെയാണ് (65) അടൂരിലെ ആശുപത്രിയിൽ എത്തിച്ചത്. മകളോടൊപ്പം താമസിക്കുന്ന ചിന്നമ്മക്ക് മാനസിക പ്രശ്നം ഉള്ളതിനാൽ താമസിക്കുന്ന മുറിയിലേക്ക് ആെരയും പ്രവേശിപ്പിക്കില്ലായിരുന്നു. ചിന്നമ്മയുടെ ദുരവസ്ഥ അറിഞ്ഞ വാർഡ് കൗൺസിലർ കെ. സീന ജനമൈത്രി പൊലീസിനെയും കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലറെയും വിവരം അറിയിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തി ഏറെ പണിപ്പെട്ടാണ് ചിന്നമ്മയെ കുളിപ്പിച്ച് അടൂർ മഹാത്മ ജെറിട്രിക് കെയർ ആശുപത്രിയിൽ എത്തിച്ചത്. ജനമൈത്രി ബീറ്റ് പൊലീസുകാരായ അമീഷ്, സുനി, കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ ബിന്ദു വിനോദ്, ശ്രീകാന്ത്, വാർഡ് കൗൺസിലർ കെ. സീന എന്നിവരുടെ നേതൃത്വത്തിലാണ് ചിന്നമ്മയെ ആശുപത്രിയിൽ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.